ക്വട്ടേഷന്‍ ആക്രമണം: അന്ധകാരനഴി, ആറാട്ടുവഴി മേഖലകളില്‍ ജനം ഭീതിയില്‍
തുറവൂര്‍: ക്വട്ടേഷന്‍ ആക്രമണത്തെ തുടര്‍ന്ന് പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴി, ആറാട്ടുവഴി മേഖലകളില്‍ ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് അടിപിടിയും അക്രമവും പതിവായി നടന്നുവരികയാണ്.
ആക്രമണത്തില്‍ പട്ടണക്കാട് പഞ്ചായത്ത് 19 വാര്‍ഡില്‍ അന്ധകാരനഴി കാട്ടുങ്കല്‍ തയ്യില്‍ ജോയി (43), കളത്തില്‍ വീട്ടില്‍ ജോസഫ് (29) എന്നിവരാണ് വെട്ടേറ്റ് പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി ചികിത്സയില്‍ കഴിയുന്നത്. ശ്രീധര്‍ എന്ന സ്വകാര്യ ബസും തുമ്പോളി സ്വദേശിയുടെ ഓട്ടോറിക്ഷയും തല്ലിതകര്ക്കുകയുണ്ടായി.
ആക്രമി സംഘത്തില്‍ ക്വട്ടേഷന്‍ സംഘത്തില്പ്പെട്ടവരുമുണ്ടായിരുന്നുവെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും ഇവരെ പിടികൂടുന്നതില്‍ പോലിസ് അനാസ്ഥ കാണിക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വീടുകളില്‍ നിന്ന് ആണുങ്ങളിധികവും മാറി നില്‍ക്കുകയാണ്.
അന്ധകാരനഴിയില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ടെന്നു പട്ടണക്കാട് എസ്.ഐ.ഷാജിമോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."