HOME
DETAILS
MAL
അഞ്ചു മിനുട്ട് കൊണ്ട് പരിശോധനാകിറ്റ് വികസിപ്പിച്ചു
backup
March 29 2020 | 05:03 AM
വാഷിങ്ടണ്‍: കൊവിഡ് പരിശോധന അഞ്ചുമിനുട്ടില്‍ നടത്താനാകുമെന്ന വാദവുമായി യു.എസ് കമ്പനി. അബോട്ട് ലബോറട്ടറീസ് ആണ് കൊവിഡ് പരിശോധനയ്ക്ക് ലോകത്ത് ഏറ്റവും വേഗത്തിലുള്ള സംവിധാനമൊരുക്കിയത്.
അഞ്ചു മിനുട്ട് കൊണ്ട് പരിശോധനാ ഫലം അറിയുന്ന കിറ്റാണ് ഇവര്‍ ഇറക്കിയത്. യു.എസിലെങ്ങും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഈ കിറ്റിന് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) അടിയന്തിര അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയത്. കൊവിഡ് സംശയിക്കുന്ന രോഗിയുടെ സാംപിള്‍ പോസിറ്റീവ് എങ്കില്‍ അഞ്ചു മിനുട്ടുകൊണ്ടും നെഗറ്റീവ് എങ്കില്‍ 13 മിനുട്ടുകൊണ്ടും അറിയാനാകും. അടിയന്തിര സാഹചര്യം പരിഗണിച്ച് ഈ കിറ്റ് എവിടെയും ഉപയോഗിക്കാമെന്ന് അനുമതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."