HOME
DETAILS

മൂന്നാര്‍; വി.എസിനെതിരേ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി

  
backup
March 30 2017 | 00:03 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8


തൊടുപുഴ: ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മൂന്നാറിലുണ്ടായ കൈയേറ്റങ്ങള്‍ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉപജ്ഞാതാവായ വി.എസ് അച്യുതാനന്ദന്‍ കാണാതെ പോയത് ദൗര്‍ഭാഗ്യകരമായി പോയെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ക@ില്ല. എസ് രാജേന്ദ്രന്‍ എം.എല്‍.എ കൈയേറ്റക്കാരനാണെന്ന് ഇപ്പോള്‍ കണ്ടെത്തിയ വി.എസ് ഒരു പക്ഷെ ഓര്‍മക്കുറവുകൊണ്ടാകാം യു.ഡി.ണ്ടഎഫ് ഭരണകാലത്തെ കൈയേറ്റങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. അദ്ദേഹത്തിന്റെ ഉപദേശകരോ മൂന്നാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിഗൂഢ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളോ അന്ന് ഇക്കാര്യം വി.എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയുമില്ല.
എട്ടു സെന്റ് പട്ടയഭൂമിയുള്ള രാജേന്ദ്രനെ കൈയേറ്റക്കാരനാക്കാനാണ് ചിലരുടെ നീക്കം. തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയചന്ദ്രന്‍.
വി.എസ് മൂന്നാറില്‍ വരുന്നതിനെ പാര്‍ട്ടി ജില്ലാ നേതൃത്വം എതിര്‍ത്തിട്ടില്ല. വി.എസ് മൂന്നാറില്‍ വന്നാല്‍ ജില്ലാ സെക്രട്ടറി ഒപ്പമുണ്ടാകുമോ എന്ന ചോദ്യത്തിന് വരട്ടെ നോക്കാം എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി.മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതി വിധി ദേവികുളം സബ് കലക്ടര്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ സ്വന്തം താല്‍പ്പര്യത്തിന് അനുസരിച്ച് വ്യാഖ്യാനിച്ച് പാവപ്പെട്ടവരെ വലച്ചതിനെതിരെയാണ് സി.പി.എം സമരം നടത്തിയത്.
മൂന്നാറിലെ പാവങ്ങള്‍ താമസിക്കുന്ന ഇക്കാനഗറിനെ കൈയേറ്റക്കാരുടെ കേന്ദ്രമായി ചിത്രീകരിക്കുന്നത് ചില മാധ്യമങ്ങളുടെയും വന്‍കിട കൈയേറ്റക്കാരുടെയും ഗൂഢാലോചനയാണ്.
മൂന്നാറിലെ ഭൂമി 90 ശതമാനം ടാറ്റയുടെ കൈയിലാണ്. അത് വീണ്ടെടുക്കണമെന്നാവശ്യപ്പെടാത്തവരാണ് 10 ശതമാനം സര്‍ക്കാര്‍ ഭൂമിയുടെ കുറച്ച് ഭാഗത്ത് കൂര കെട്ടി അന്തിയുറങ്ങുന്നവരെ കൈയേറ്റക്കാരാക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ബാബു കുര്യാക്കോസ്, എ.കെ മണി, പി.പി തങ്കച്ചന്‍ എന്നിവരുടെയും വന്‍കിട സ്ഥാപനങ്ങളുടെയും കൈയേറ്റം മാധ്യമങ്ങളും പരിസ്ഥിതി ഗൂഢാലോചനക്കാരും കാണാത്തത് ബോധപൂര്‍വമാണ്. എസ് രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി മത്തായി, ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago