HOME
DETAILS
MAL
മനോജ് എബ്രഹാമിന് എതിരേ നടപടി എടുക്കാനാവില്ലെന്ന് ഹൈക്കോടതി
backup
March 30 2017 | 00:03 AM
കൊച്ചി: ഐ.ജി മനോജ് എബ്രഹാമിനെതിരേ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാനാവില്ലെന്നു ഹൈക്കോടതി. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിക്കുന്ന പരാതിയില്‍ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരേ മനോജ് എബ്രഹാം നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
വിജിലന്‍സ് കോടതി ഉത്തരവു നടപ്പാക്കുന്നത് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി ഈ പരാതിയില്‍ വിജിലന്‍സ് കോടതി സ്വീകരിച്ച നടപടിയില്‍ വീഴ്ചയുണ്ടായോ എന്നതു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ആറന്മുള സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണു ത്വരിതാന്വേഷണം നടത്തി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."