കേരള ബ്ലാസ്റ്റേഴ്‌സ് - കെ.എഫ്.എ സമ്മര്‍ ക്യാംപുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബും കേരള ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മര്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാംപുകള്‍ എല്ലാ ജില്ലകളിലും ഏപ്രില്‍ ഒന്നിനു ആരംഭിക്കും.
കെ എഫ്.എ യുടെ ലൈസന്‍സുകളുള്ള കോച്ചുകളായിരിക്കും 14 ജില്ലകളിലെ കുട്ടികളെയും പരിശീലിപ്പിക്കുക. അണ്ടര്‍ 10, അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 16 വിഭാഗങ്ങളിലായിരിക്കും പരിശീലനം.
കേരള ബ്ലാസ്റ്റേഴ്‌സും കെ.എഫ്.എയും കോച്ചുകള്‍ക്കു മികച്ച പരിശീലനം നല്‍കാനുള്ള വിവിധ കോഴ്‌സുകള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്നു കൊണ്ടിരിക്കുന്ന ഡി ലൈസന്‍സ് കോഴ്‌സില്‍ 24 കോച്ചുകള്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പരിശീലര്‍ക്കു വേണ്ടി ഇത്തരത്തിലുള്ള 30 കോച്ചിങ് ക്യാംപുകള്‍ സംഘടിപ്പിക്കും.
ക്യാംപില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട്‌സ്, യൂത്ത് ഡെവലപ്പ്‌മെന്റെ പരിപാടികളിലേക്ക് നേരിട്ട് അവസരം ലഭിക്കും. സമ്മര്‍ ക്യാംപില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും കെ.എഫ്.എയുടെയും ബ്രാന്‍ഡഡ് ജേഴ്‌സിയും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മര്‍ ക്യാംപുകളുടെ ഭാഗമായി ഗ്രാസ് റൂട്ട് ഫെസ്റ്റിവെലുകളും കാര്‍ണിവലുകളും സംഘടിപ്പിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 04842341768, 9745591111, 9745592222, 9745593333, 9745594444,9895059912,9048257337, ലാമശഹ ശിളീ@സയരീളളശരശമഹ.രീാ, രെീൃലഹശില17@ഴാമശഹ.രീാബന്ധപ്പെടണമെന്നു കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി അനില്‍ കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."