ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പ്: പണം നല്‍കി വോട്ടുറപ്പിക്കുന്നു
ചെന്നൈ: തമിഴ്‌നാട് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പണം നല്‍കി വോട്ട് ഉറപ്പിക്കാനുള്ള ശ്രമം വ്യാപകം. ഒരു വോട്ടിന് 2500 രൂപ നിരക്കിലാണ് പാര്‍ട്ടികള്‍ നല്‍കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. പണം വിതരണം ചെയ്ത് വോട്ട് ഉറപ്പിക്കാന്‍ ശ്രമം നടക്കുന്നത് അണ്ണാ ഡി.എം.കെ ശശികല വിഭാഗമാണെന്ന് ഡി.എം.കെ ആരോപിച്ചു. ഇതിനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി ഡി.എം.കെ നേതാവും എം.പിയുമായ ആര്‍.എസ് ഭാരതി അറിയിച്ചു.
ഇതുസംബന്ധിച്ച് അണ്ണാ ഡി.എം.കെ പനീര്‍ ശെല്‍വം വിഭാഗവും തെരഞ്ഞെടുപ്പ് കമ്മിഷനെ പരാതിയുമായി സമീപിച്ചിട്ടുണ്ട്. ശശികല വിഭാഗത്തിലെ ഡെമപ്യൂട്ടി ജന.സെക്രട്ടറി ടി.ടി.വി ദിനകരന്‍, പനീര്‍ശെല്‍വം വിഭാഗം നേതാവ് ഇ. മധുസൂദനന്‍ എന്നിവരാണ് മുഖ്യ സ്ഥാനാര്‍ഥികള്‍. ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറും മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."