ലോക്ക് ഡൗണ്‍: പഴവിപണിയിലും വിലക്കയറ്റം
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യമാകെ ലോക്ക് ഡൗണിലായതോടെ സംസ്ഥാനത്ത് പഴവിപണിയിലും വിലക്കയറ്റം. വില്‍പന കുറഞ്ഞതോടെ കച്ചവടക്കാരും പ്രതിസന്ധിയില്‍. വേനല്‍ക്കാലത്തെ പ്രതീക്ഷയോടെ കാത്തിരുന്ന പഴവിപണിക്ക് ലോക്ക് ഡൗണ്‍ സമ്മാനിച്ചത് ഇരുട്ടടിയാണ്. പഴവര്‍ഗങ്ങളുടെ കച്ചവടം ഏറ്റവും കൂടുതല്‍ നടക്കുന്ന വേനല്‍ ഇക്കുറി കച്ചവടക്കാര്‍ക്ക് നിരാശയുടേതാണ്. ആളുകള്‍ വാങ്ങാനെത്തുന്നത് കുറഞ്ഞതോടെ പഴങ്ങള്‍ പകുതിയിലധികം ചീഞ്ഞുപോകുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ലോഡെത്തുന്നത് വീണ്ടും കുറയാന്‍ സാധ്യതയുള്ളതിനാല്‍ ലോക്ക് ഡൗണ്‍ കാലം തീരുന്നതുവരെ കച്ചവടം തുടരാന്‍ കഴിയുമോ എന്നുപോലും വ്യാപാരികള്‍ക്ക് പ്രതീക്ഷയില്ല. ലോഡെത്തിയില്ലെങ്കില്‍ രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ കട പൂട്ടേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു. മുന്തിരിയുടെ വരവ് രണ്ട് ദിവസമായി നിന്നുവെന്നും മറ്റുള്ള പഴവര്‍ഗങ്ങളും സ്റ്റോക്കുള്ളവയാണ് ഗോഡൗണുകളില്‍ നിന്ന് എത്തിക്കൊണ്ടിരിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."