പട്ടാമ്പി നഗരസഭാ ചെയര്‍മാനായി കെ.എസ്.ബി.എ തങ്ങളെ തെരഞ്ഞെടുത്തു
പട്ടാമ്പി: നഗരസഭാ ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് കെ.എസ്.ബി.എ. തങ്ങള്‍ തെരഞ്ഞെടുത്തു.വരണാധികാരി ജില്ലാ വ്യവസായ വാണിജ്യകേന്ദ്രം ഓഫീസര്‍ രാജ്‌മോഹന്റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിലെ കെ.പി.വാപ്പുട്ടിയാണ് തങ്ങളുടെ പേര് നിര്‍ദേശിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ സി. സംഗീത പിന്‍താങ്ങി. തങ്ങള്‍ക്ക് 19 വോട്ടും, എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ പി സുബ്രഹ്മണ്യന് 6 വോട്ടും ലഭിച്ചു .3 ബി ജെ പി അംഗങ്ങള്‍ വോട്ട് അസാധുവാക്കി. 28 അംഗ ഭരണസമിതിയില്‍ മുസ്ലീം ലീഗ് 10, കോണ്‍ഗ്രസ് - 9, സി.പി.എം - 6 ബി.ജെ.പി. 3 എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫ്. ധാരണയനുസരിച്ച് കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം കൈമാറുന്നതിന്റെ ഭാഗമായി മുസ്‌ലിം ലീഗിലെ കെ.പി.വാപ്പുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്.
ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്, ബി.എ തങ്ങളുടെ നഗരസഭയിലെ പരുവക്കടവ് ഡിവിഷനില്‍ നിന്നുള തെരഞ്ഞെടുപ്പ് വിജയവും ഏറെ ശ്രദ്ധേയമായിരുന്നു. ചുവരെഴു ത്തൊ, ഫ്‌ലക്‌സ്‌ബോര്‍ഡോ, മൈക്ക് പ്രചരണരമൊ നടത്താതെ നോട്ടീസും, വാള്‍ പോസ്റ്ററും, അഭ്യര്‍ത്ഥനയുമില്ലാതെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരു രൂപ പോലും ചെലവഴിക്കാതെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത് . ദീര്‍ഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗവും, 1995 ല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. തങ്ങളുടെ പിതാവ് കെ.പി.തങ്ങള്‍, സഹോദരന്‍ കെ.ഇ.തങ്ങള്‍ എന്നിവര്‍ ദീര്‍ഘകാലം പട്ടാമ്പി പഞ്ചായത്തിന്റെ ഭാരണ സാരഥ്യം വഹിച്ചവരാണ്. പട്ടാമ്പി എം.ഇ.എസ്. ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ സെക്രട്ടറി, കലാ-സാംസ്‌കാരിക പ്രവര്‍ത്തകന്‍, ട്രേഡ് യൂണിയനുകളുടെ ഭാരവാഹി, തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന കെ.എസ്.ബി.എ.തങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."