HOME
DETAILS
MAL
നിപാ വൈറസ്: കോഴിക്കോട് ജില്ലാ കോടതി നിര്‍ത്തി വയ്ക്കാന്‍ ശിപാര്‍ശ
backup
June 01 2018 | 05:06 AM
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ശിപാര്‍ശ. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ യു.വി ജോസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പത്തു ദിവസത്തേക്ക് നിര്‍ത്തി വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ജീവനക്കാരന്‍ നിപാ ബാധിച്ച് മരിച്ച സാഹചര്യത്തിലാണിത്. ജില്ലാ കോടതിയുടെ സീനിയര്‍ സൂപ്രണ്ട് ആണ് നിപാ ബാധിച്ച് മരിച്ചത്.
കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."