വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല സഹവാസ ക്യാംപുകള്‍
കേരളാ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത്ു സംസ്ഥാനതല സഹവാസ ക്യാംപുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കാസര്‍കോട്, വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലായി ചിത്രരചന, പരിസ്ഥിതി, നാടകം, മാധ്യമം, ശാസ്ത്രം, കഥ, കവിത എന്നീ വിഷയങ്ങളിലാണ് ക്യാംപുകള്‍.
മൂന്നു ദിവസമാണ് ഓരോ ക്യാംപുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാംപില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള (അഞ്ചാം ക്ലാസ് കഴിഞ്ഞവര്‍ മുതല്‍ പത്താംക്ലാസ് പരീക്ഷയെഴുതി നില്‍ക്കുന്നവര്‍വരെ) കുട്ടികള്‍ക്കായാണ് അക്യാംപുകള്‍. ഇതിനായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. തളിര് വായനാ മത്സരവിജയികള്‍, യുവജനോത്സവം ജില്ലാ, സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്കു മുന്‍ഗണന ലഭിക്കും.
വെബ്‌സൈറ്റ്: http: www.ksicl.org
അപേക്ഷിക്കാവുന്ന അവസാന തിയതി: മാര്‍ച്ച് 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."