ജനവാസ കേന്ദ്രത്തില്‍ ടവര്‍ നിര്‍മാണം: നാട്ടുകാര്‍ പ്രവര്‍ത്തി തടഞ്ഞു
പെരിയ: ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ മൊബൈല്‍ കമ്പനി നിര്‍മിക്കുന്ന ടവറിന്റെ നിര്‍മാണം പ്രദേശ വാസികളുടെ നേതൃത്വത്തില്‍ തടഞ്ഞു.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുണിയയിലെ കൊമ്പങ്ങാനം പാതക്കരികിലെ സ്ഥലത്താണ് ഇന്‍ഡസ് കമ്പനിയുടെ ഉടമസ്ഥതയില്‍ ടവര്‍ നിര്‍മിക്കുന്നത്. ഇതിന്റെ പണികള്‍ക്കു വേണ്ടിയെത്തിയ ജെ.സി.ബിയാണു നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചത്.
ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിനു സമീപത്തായി അന്‍പതു മീറ്റര്‍ അരികില്‍ വരെ വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശത്ത് ടവര്‍ സ്ഥാപിക്കുന്ന വിവരം ഇതിന്റെ ജോലിക്കു വേണ്ടി ജെ.സി.ബി എത്തിയപ്പോഴാണ് അറിഞ്ഞതെന്നു നാട്ടുകാര്‍ പറഞ്ഞു.
ജനവാസ കേന്ദ്രത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു നാട്ടുകാര്‍.
എല്ലാ വിധ രേഖകളും ഹാജരാക്കിയതു കൊണ്ടാണ് തങ്ങള്‍ അനുമതി നല്‍കിയതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നാല്‍ ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ അധികൃതര്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നു പരിസരവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."