വിദ്യാഭ്യാസ ആനുകൂല്യം: ബാങ്ക് അധികൃതര്‍ രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നുവെന്ന് ആക്ഷേപം
ചീമേനി: വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാക്കിയതിന്റെ മറവില്‍ രക്ഷിതാക്കളെ ബാങ്കുകള്‍ ചൂഷണം ചെയ്യുന്നതായി പരാതി. ഒ.ബി.സി, മുസ്‌ലിം, കൃസ്ത്യന്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കള്‍ക്കുള പ്രീമെട്രിക് , പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ഒ.ഇ.സി വിഭാഗത്തിനുള്ള ലംപ് സം ഗ്രാന്റ്, മറ്റു വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. ഇതിനായി സ്‌കൂള്‍ തലങ്ങളില്‍ അപേക്ഷ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ പേരിലുള്ള ബേങ്ക് അക്കൗണ്ട് മുഖേനയാണ് ഇപ്പോള്‍ സ്‌കോളര്‍ഷിപ്പ് തുകകള്‍ നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇതു സ്ഥാപനാധികാരികളുടെ അക്കൗണ്ടിലേക്ക് ഒന്നിച്ചു നല്‍കുകയാണ് ചെയ്തിരുന്നത്. അപേക്ഷ നല്‍കുമ്പോള്‍ തന്നെ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ഇതു മുതലെടുത്താണ് ബാങ്കധികൃതര്‍ തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നത്.
വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ ദേശസാല്‍കൃത ബാങ്കുകളെ സമീപിക്കേണ്ടി വരുന്ന രക്ഷിതാക്കളോട് ആയിരം രൂപ വരെ നിക്ഷേപിച്ചു അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പരാതി. വിദ്യാര്‍ഥികള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാമെന്നിരിക്കെ 500 മുതല്‍ 1000 വരെ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നത് ക്രമവിരുദ്ധമാണെന്നാണ് പരാതി.
ഇത്തരത്തില്‍ കഴിഞ്ഞ ചീമേനി ടൗണിലുള്ള ഒരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ പോയ രക്ഷിതാവിനോട് 1000 രൂപ അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷവും ഈ രീതിയില്‍ ബാങ്കധികൃതര്‍ രക്ഷിതാക്കളെ തിരിച്ചയച്ചതായി പരാതിയുണ്ടായിരുന്നു. 1000 രൂപ വരെയുള്ള സ്‌കോളര്‍ഷിപ്പ് തുകകള്‍ ലഭിക്കുന്നതിന് അത്രതന്നെ ബാങ്കില്‍ നിക്ഷേപിക്കേണ്ടി വരുന്നത് കാരണം പലരും അപേക്ഷിക്കാന്‍ പോലും മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."