രക്തസാക്ഷികളുറങ്ങുന്ന മണ്ണ്!
വാഗണ്‍ ട്രാജഡി രക്തസാക്ഷികളുറങ്ങുന്ന മണ്ണാണ് തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാന്‍. 97 വര്‍ഷം പഴക്കമുള്ള സ്വാതന്ത്ര്യസമര ഭടന്‍മാരുടെ ജ്വലിക്കുന്ന സ്മരണയുണ്ടിവിടെ. 1921 നവംബര്‍ ഇരുപതിനായിരുന്നു വാഗണ്‍ ട്രാജഡി.
മലബാര്‍ കലാപത്തിന്റെ പേരില്‍ സ്‌പെഷല്‍ ഡിവിഷനല്‍ ഉദ്യോഗസ്ഥന്‍ ഇവാന്‍സ്, പട്ടാള കമാന്‍ഡന്റ് കര്‍ണന്‍ ഹംഫ്രിഡ്, ജില്ലാ പട്ടാള മേധാവി ഹിച്ച് കോക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നരഹത്യയുടെ ഒടുവിലത്തെ സാക്ഷ്യമായിരുന്നു ഇത്. പിടികൂടിയ പോരാളികളില്‍ നാലു വീതം തടവുകാരെ കാളവണ്ടികളുടെയും കഴുതവണ്ടികളുടെയും ഇടയില്‍ കെട്ടിയിട്ടായിരുന്നു ക്രൂരത. ഇത്തരത്തില്‍ കെട്ടിയിട്ട നൂറുകണക്കിനു പോരാളികളെ നിലത്തുരച്ച് ആ വണ്ടികള്‍ കിലോമീറ്ററുകള്‍ താണ്ടി. രാവിലെ പുറപ്പെട്ട ഇവ വൈകിട്ടാണ് തിരൂരിലെത്തിയത്.
പിന്നീട് മദ്രാസ് സൗത്ത് കമ്പനിക്കാരുടെ എം.എസ്.എം.എല്‍.വി 1711ാം നമ്പര്‍ വാഗണില്‍ തടവുകാരെ കുത്തിനിറച്ചു. ഇവര്‍ക്കു ശ്വാസം വലിക്കാന്‍ കഴിയാത്ത രീതിയില്‍ രാത്രിയോടെ വണ്ടി തിരൂര്‍ സ്റ്റേഷന്‍ വിട്ടു. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ ദാഹജലവുമില്ലാതെ വണ്ടിയില്‍ ദീനരോദനം. തമിഴ്‌നാട്ടിലെ പോത്തന്നൂര്‍ എത്താതെ ബോഗി തുറക്കില്ലെന്ന വാശിയിലായിരുന്നു ബ്രിട്ടീഷ് പട്ടാളം. പുലര്‍ച്ചെ പോത്തന്നൂരിലെത്തി. വാഗണ്‍ തുറന്നപ്പോള്‍ 64 പേര്‍ മരിച്ചിരുന്നു. ഇവരില്‍ 44 പേരുടെ മയ്യിത്തുകളാണ് കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. 11 പേരുടെ ഖബറുകള്‍ കോട്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."