HOME
DETAILS

ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാഭ്യാസ മന്ത്രിയെ കുട്ടികള്‍ കാണുന്നത് പിശാചിനെ പോലെ: എം.എം ഹസന്‍

  
backup
March 30 2017 | 00:03 AM

%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5


തിരുവനന്തപുരം: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തി. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്നു ഉപവാസ സമരം. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കുട്ടികള്‍ കാണുന്നത് പിശാചിനെ പോലെയാണ്, ധാര്‍മികതയുടെ കണികയുണ്ടെങ്കില്‍ രാജിവയ്ക്കാന്‍ മന്ത്രി തയാറാകണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്നത് ഇടത് അധ്യാപക സംഘടന നടത്തിയ ചോദ്യപേപ്പര്‍ കുംഭകോണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരെയും കുറ്റക്കാരായ അധ്യാപകരെയും കൈയാമംവച്ച് കല്‍തുറുങ്കിലടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചകളുടെ ഘോഷയാത്രയാണ് ഈ മന്ത്രി സഭയില്‍ നടക്കുന്നത്. ചോദ്യപേപ്പര്‍ വില്‍ക്കുന്നതാണ് കെ.എസ്.ടി.എക്കാരുടെ ഇപ്പോഴത്തെ പ്രധാന വരുമാനമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതു വഴി ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതിന് പിന്നില്‍ അധ്യാപക മാഫിയാ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന്റെ പേരില്‍ ഒരു അധ്യാപകനെ മാത്രം സസ്‌പെന്‍ഡ് ചെയ്താല്‍ പോര. പ്രകാശന്‍, സുജിത്ത്, വിനോദ് തുടങ്ങിയ കെ.എസമ്.ടി.എ നേതാക്കളായ അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. സ്വജനപക്ഷപാതവും ഇടതു അധ്യാപക സംഘടനക്ക് വകുപ്പിന്റെ നടപടികളില്‍ കൈകടത്താനുള്ള അവസരം നല്‍കിയതുമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് കാരണം. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഇപ്പോള്‍ ഏതു മാളത്തിലാണ് ഒളിച്ചിരിക്കുന്നതെന്നും അബ്ദുറബ്ബ് ചോദിച്ചു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ജനതാദള്‍ (യു) ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍, സി.എം.പി നേതാവ് സി.പി ജോണ്‍, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ്, എല്‍ദോസ് കുന്നപ്പള്ളി, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago