പൂക്കോട്ടുംപാടത്ത് സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു
പൂക്കോട്ടുംപാടം: വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യംവച്ച് പൂക്കോട്ടുംപാടം പൊലിസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു. പൂക്കോട്ടുംപാടം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ ബസുകളാണ് പരിശോധിക്കുന്നത്.
സ്‌കൂള്‍ തുറക്കുകയും മഴക്കാലം ആരംഭിക്കുകയും ചെയ്യുന്നതോടെ ബസുകളുടെ കാര്യക്ഷമത കുറവ് കൊണ്ട് അപകടങ്ങള്‍ ഒഴുവാക്കുക, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കുക, അപകടങ്ങള്‍ കുറക്കാന്‍ ബസുകളില്‍ ആവശ്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശോധന നടത്തുന്നത്. പൂക്കോട്ടുംപാടം അഡീഷനല്‍ എസ്.ഐ ജോര്‍ജ് ചെറിയാന്‍ ബസുകള്‍ പരിശോധിച്ച് കാര്യക്ഷമത ഉറപ്പ് ലഭിച്ച ബസുകള്‍ക്ക് പ്രത്യേകം തയാറാക്കിയ സ്റ്റിക്കറുകള്‍ പതിച്ചു.
സ്റ്റിക്കറുകള്‍ പതിപ്പിക്കാത്ത ബസുകള്‍ ഇനി തിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. ബസുകളുടെ കാര്യക്ഷമതക്ക് പുറമെ ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസുകളുടെ ഇന്‍ഷുറന്‍സ്, മറ്റ് രേഖകള്‍, സഹായികളുടെ വിവരങ്ങള്‍ എന്നിവയും പൊലിസ് പരിശോധിക്കുന്നു. രേഖകള്‍ ഇല്ലാതെ ഒരു സ്‌കൂള്‍ ബസും സര്‍വിസ് നടത്താന്‍ അനുവദിക്കില്ലെന്ന് എസ്.ഐ ജോര്‍ജ് ചെറിയാന്‍ പറഞ്ഞു.
സ്റ്റേഷന്‍ പരിതിയില്‍ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് എകീകൃത യൂനിഫോം സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമുണ്ട്. പരിശോധനകള്‍ക്ക് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ എന്‍. സൈനുല്‍ ആബിദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അഭിലാഷ്, അനീഷ് കൈപ്പിനി, അനീഷ് ചാക്കോ, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."