ന്യായീകരണം നിര്‍ത്താം: സവര്‍ക്കറുടെ മാപ്പപേക്ഷ കേന്ദ്രം പുറത്തുവിട്ടു
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കിയെന്നതിന് അടിവരയിട്ട് കേന്ദ്ര സര്‍ക്കാര്‍.
ബി.ജെ.പി തുറന്നുപറയാന്‍ വിസമ്മതിച്ചിരുന്ന മാപ്പപേക്ഷയുടെ വിശദാംശങ്ങള്‍ കേന്ദ്രം തന്നെ പുറത്തുവിട്ടു. ലോക്‌സഭയില്‍ ഹൈബി ഈഡന്റെ ചോദ്യത്തിനു ഈ മാസം 23നു കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ നല്‍കിയ മറുപടിയിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്.ചരിത്രകാരന്‍ ആര്‍.സി മജുംദാര്‍ എഴുതി 1975ല്‍ ഭാരത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച Sttelement in Andaman എന്ന പുസ്തകത്തില്‍ സവര്‍ക്കറുടെ ജയില്‍വാസവും മാപ്പ് അപേക്ഷയും മോചനവും പ്രതിപാദിക്കുന്നുണ്ട്.
ഇതില്‍ മാപ്പ് അപേക്ഷ വിശദീകരിക്കുന്ന 211 മുതല്‍ 214 വരെയുള്ള പേജുകളാണ് കേന്ദ്രമന്ത്രി മറുപടിയായി നല്‍കിയത്. ഫലത്തില്‍ സവര്‍ക്കറുടെ മാപ്പ് അപേക്ഷയെ കുറിച്ച് പറയുമ്പോള്‍ രേഖയുണ്ടോ എന്നു ചോദിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തന്നെ രേഖകള്‍ കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ്.
അതേസമയം ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ മ്യുസിയത്തില്‍നിന്ന് മാപ്പ് അപേക്ഷ എടുത്തു മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖകള്‍ ലഭ്യമല്ലെന്നാണ് മ്യുസിയം അധികൃതര്‍ അറിയിച്ചതെന്നാണ് മറുപടി.ഇതോടൊപ്പം ബി.ജെ.പി ആവശ്യപ്പെട്ടിരുന്ന ഫ്രാന്‍സിലെ സവര്‍ക്കര്‍ സ്മാരകം എന്ന ആശയത്തെ തള്ളുകയും ചെയ്തിട്ടുണ്ട്. അങ്ങനൊരു പദ്ധതി നിലവില്‍ പരിഗണനയില്‍ ഇല്ലെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."