ഇന്ന് ക്ഷീര കര്‍ഷക ദിനം: ഇവിടെ നഷ്ടക്കണക്കില്ല; ലാഭം മാത്രം!
പൂക്കോട്ടുംപാടം: ക്ഷീര കൃഷി നഷ്ടമാണെന്നു കരുതുന്നുണ്ടോ നിങ്ങള്‍?, അല്ലേയല്ലെന്നാണ് യുവ കര്ഷകന് കരുമത്തില്‍ ഹരിദാസ് പറയുന്നത്. പൂക്കോട്ടുംപാടം അഞ്ചാംമൈലില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമില്‍ ഹരിദാസിന്റെ കൈയില്‍ നഷ്ടക്കണക്കില്ല, ലാഭത്തിന്റെ കണക്കുകള്‍ മാത്രം!.
മൂന്നു വര്‍ഷം മുന്‍പ് ഒരു പശുക്കിടാവുമായി ഈ മേഖലയിലേക്കിറങ്ങിയ ഹരിദാസ് ഇന്നു 11 കറവപ്പശുക്കളും ഒന്‍പതു കിടാങ്ങളുമടക്കം ഇരുപതോളം മൃഗങ്ങളെ പരിപാലിക്കുന്നുണ്ട്. ശരിയായ രീതി പിന്തുടര്ന്നാല് ക്ഷീര മേഖലയില്‍ വിജയം നേടാമെന്നാണ് ഹരിദാസിന്റെ പക്ഷം.
ഭൂരിഭാഗം ക്ഷീര കര്‍ഷകരും പശുക്കള്‍ക്കു റെഡിമെയ്ഡ് തീറ്റകളെ ആശ്രയിക്കുമ്പോള്‍ ഇദ്ദേഹം ചെയ്തതു മറ്റൊന്നാണ്. കോയമ്പത്തൂരില്‍നിന്നു ചോളപ്പൊടി, സോയപ്പൊടി, വരുത്തിക്കുരു പിണ്ണാക്ക്, കൊപ്ര, അരിത്തവിട് എന്നിവ എത്തിച്ചു തീറ്റ മിശ്രിതം സ്വയം തയാറാക്കിയാണ് ഹരിദാസ് പശുക്കള്‍ക്കു നല്‍കുന്നത്. ഒരു പശുവിനു ശരീര തൂക്കം നിലനിര്‍ത്താന്‍ രണ്ടര കിലോയും ഉല്പാദിപ്പിക്കുന്ന ഓരോ ലിറ്റര്‍ വാലിനും 400 ഗ്രാം വീതവും തീറ്റ നല്‍കും. ഇതിനു പുറമേ ഒരു പശുവിനു 30 കിലോ പച്ചപ്പുല്ലും നല്‍കും.
ഇതിനാല്‍ നല്ല ഗുണമേന്മയുള്ള പാലും മികച്ച ആരോഗ്യവും നല്ല ഉല്പാദനവുമുണ്ടാകുമെന്ന് ഈ കര്ഷകന് സാക്ഷ്യപ്പെടുത്തുന്നു. കരുളായി ക്ഷീര സംഘത്തിലാണ് ഹരിദാസ് പാല് നല്‍കുന്നത്. ഹോള്സ്റ്റേന്, ജേഴ്സി, കേരളത്തിന്റെ സ്വന്തമായ സുനന്ദിനി എന്നിവയാണ് ഹരിദാസിന്റെ ഫാമിലെ മുഖ്യ ഇനങ്ങള്‍. ഹോസ്റ്റല്‍ ഫീഷ്യസിന് പാല് ഉല്പാദനം കൂടുമെങ്കിലും കൊഴുപ്പ് അല്പം കുറവായതിനാലാണ് ജേഴ്സി, സുനന്ദിനി എന്നീ പശുക്കളെയും ഫാമില്‍ വളര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."