സഊദി ആരോഗ്യ മന്ത്രാലയം ഒരു മാസം സ്വീകരിക്കുന്നത് 14 ലക്ഷം കോളുകൾ
റിയാദ്: കോവിഡ് 19 വൈറസ് വ്യാപനം ശക്തിയായതോടെ സഊദി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ വിവിധ സേവനങ്ങൾക്കായി മന്ത്രാലയത്തെ ബന്ധപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നു. ഒരു മാസത്തിനിടെ 14 ലക്ഷം കോളുകളാണ് മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പറായ 937 വഴി സ്വീകരിച്ചതെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ എമർജൻസി സെന്റർ (937) ആയിരം ഉദ്യോഗസ്ഥരുമായാണ് പ്രവർത്തനം തുടരുന്നത്. സദാ സമയവും വിവിധ ചാനലുകൾ വഴി മറുപടി നൽകുന്നതിനായി ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
937 ടോൾ ഫ്രീ നമ്പർ, @saudimoh937 എന്ന ട്വിറ്റർ അകൗണ്ട്, മന്ത്രാലയ വെബ്‌സൈറ്റിലെ [email protected] എന്ന ഇമെയിൽ അകൗണ്ട് വഴിയുമാണ് രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സംശയ നിവാരണങ്ങൾ നടക്കുന്നത്. 496,185 അന്വേഷണ കോളുകൾ, 82,934 റിപ്പോർട്ട് കോളുകൾ, 452,049 അപ്പോയ്ന്റ്മെന്റ് കോളുകൾ, 108,148 കോർണ അന്വേഷണ കോളുകൾ, 216,584 കൊറോണ വൈറസ് മെഡിക്കൽ അന്വേഷണ കോളുകൾ, 281,541 പൊതു അന്വേഷണം എന്നിങ്ങനെയാണ് ഒരു മാസത്തിനിടെ എത്തിയ കോളുകളുടെ കണക്കുക്കൾ. രാജ്യത്ത് ശക്തമായ സേവനങ്ങൾ നൽകുന്നതായി സഊദി ആരോഗ്യ മന്ത്രാലയം മുന്നിട്ട് നിൽക്കുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള നിരവധി നൂതന ഡിജിറ്റൽ സംവിധാനങ്ങളും സേവനങ്ങളും ആരംഭിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."