ജില്ലയിലും പോക്സോ കോടതി
മലപ്പുറം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലെ കേസ് നടപടികള്‍ വേഗത്തിലാക്കാനും ജില്ലയില്‍ പ്രത്യേക പോക്സോ കോടതി സ്ഥാപിക്കുന്നതിനാവശ്യമായ നടപടിയെടുക്കാനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലയിലെ മുഴുവന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ചു സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കു പ്രത്യേക പരിശീലനം, കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും ലക്ഷ്യമിട്ടു സ്കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും കമ്മിറ്റി പ്രവര്‍ത്തനം സംബന്ധിച്ചു പരിശീലനം നല്‍കുക എന്നിവയും തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഗീതാഞ്ജലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."