HOME
DETAILS

ഡല്‍ഹിയിലെ മനുഷ്യാവസ്ഥ ഭീകരം: പലായനത്തില്‍ സംസ്ഥാനങ്ങള്‍ ഇടപെടണമെന്ന് കേന്ദ്രം

  
backup
March 29 2020 | 09:03 AM

covid-19-delhi-humane-condition-in-dangour-2020-march


ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തെ നഗരങ്ങളില്‍നിന്ന് കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന സാഹചര്യമുണ്ടായതോടെ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കാനും ഭക്ഷണവും താമസവും നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അതോടൊപ്പം കുടിയേറ്റത്തൊഴിലാളികള്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു. ഇവര്‍ക്ക് താല്‍ക്കാലിക താമസം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയവ നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ സംസാരിക്കുകയും ചെയ്തു.


ലോക്ക്ഡൗണിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പലായനമുണ്ടായത്. ആയിരക്കണക്കിന് തൊഴിലാളികള്‍ കുടുംബത്തെയും കൂട്ടി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബിഹാറിലും ബംഗാളിലുമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കാല്‍നടയായി പലായനം ചെയ്യുകയായിരുന്നു. ജോലിയില്ലാതാവുകയും ഭക്ഷണത്തിന് വക കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പലായനം. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് പേര്‍ കൂട്ടത്തോടെ പലായനം ചെയ്യാന്‍ ആരംഭിച്ചതോടെ പൊലിസിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അവരെ തടയാന്‍ കഴിയാതെയായി. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപ്പെട്ടത്.
കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ഡല്‍ഹിയും ഉത്തര്‍പ്രദേശും തൊഴിലാളികള്‍ക്കായി ബസുകള്‍ നല്‍കാന്‍ നടപടി തുടങ്ങി. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുംവിധം ബസുകള്‍ നല്‍കാനാവാതിരുന്നതോടെ നിരവധിയാളുകള്‍ നടത്തംതുടരുകയാണ്. ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് സ്റ്റേഷനില്‍ സര്‍ക്കാര്‍ വാഹനമൊരുക്കുന്നതും കാത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ കഴിയുന്നുണ്ട്.


പലായനം ചെയ്യാതെ സമീപത്തുള്ള ഡല്‍ഹി അഭയകേന്ദ്രങ്ങളില്‍ കഴിയാന്‍ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയാറായില്ല.


ദുരിതത്തില്‍ കഴിയുന്നതിലും നല്ലത് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നാണെങ്കിലും എത്തിപ്പെടുകയാണെന്നാണ് തൊഴിലാളികളുടെ നിലപാട്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ളവരാണ് പലായനം ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും.


ഇവരില്‍ ഭൂരിഭാഗത്തിനും കഴിഞ്ഞ മാസമുണ്ടായ ഡല്‍ഹി വംശഹത്യക്കുശേഷം ആഴ്ചകളോളം ജോലിയില്ലാതായിരുന്നു. വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കൊറോണ വൈറസ് ബാധ മൂലം ആദ്യം ഡല്‍ഹിയും പിന്നാലെ രാജ്യമെമ്പാടും അടച്ചുപൂട്ടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago