HOME
DETAILS
MAL
മിഷേലിന്റെ മരണം; ക്രോണിന് ജാമ്യം അനുവദിച്ചു
backup
March 30 2017 | 00:03 AM
കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് അലക്സാണ്ടറിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേയുള്ള അതിക്രമമങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകണമെന്നും പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്. ആത്മഹത്യാ പ്രേരണകുറ്റത്തോടൊപ്പം പോക്സോയും ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. മാര്‍ച്ച് ആറിനാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ നിന്ന് കണ്ടെത്തിയത്. മിഷേല്‍ മരിക്കുന്നതിന് തലേന്ന് ക്രോണിന്റെ ഫോണില്‍ നിന്ന് 57 സന്ദേശങ്ങള്‍ അയച്ചതായും നാലുതവണ വിളിച്ചതായും പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."