മിനിപമ്പയില്‍ ചെക്ക് ഡാം നിര്‍മിക്കും: മന്ത്രി കെ.ടി ജലീല്‍
കുറ്റിപ്പുറം: തീര്‍ഥാടക ടൂറിസത്തിനു മുന്തിയ പരിഗണന നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണു സര്‍ക്കാര്‍ മുന്‍ഗണ നല്കുന്നതെന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ തദ്ദേശ മന്ത്രി ഡോ കെ.ടി. ജലീലിനോടൊപ്പം മിനിപമ്പയില്‍ സന്ദര്‍ശനം നടത്തി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃപ്രയാര്‍, ഗുരുവായൂര്‍, എന്നിവയെ ബന്ധിപ്പിച്ചുള്ള തീര്‍ഥാടക ടൂറിസം സര്‍ക്യൂട്ടില്‍ മിനിപമ്പയെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇതിനായി കേന്ദ്രസഹായത്തോടെയുള്ള പദ്ധതികള്‍ കൊണ്ടു വരും. മിനിപമ്പയില്‍ വികസനങ്ങള്‍ അടുത്ത മണ്ഡലകാലത്തോടെ പൂര്‍ത്തിയാക്കും. വിശ്രമ കേന്ദ്രം മിനി പാര്‍ക്ക്, ഓപ്പണ്‍ തിയേറ്റര്‍ എന്നിവ യാഥാര്‍ഥ്യമാക്കുമെന്നു സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഡോ കെ.ടി ജലീല്‍ പറഞ്ഞു. മിനിപമ്പയില്‍ ബോട്ടിംഗ് അടക്കമുള്ള ടൂറിസം പദ്ധതികള്‍ക്കായി ചെക്ക് ഡാം നിര്‍മിച്ചു ജലം സംഭരിക്കുമെന്നും നവീകരണപ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജലീല്‍ പറഞ്ഞു.
തവനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുബ്രഹ്മണ്യന്, ടി.വി ശിവദാസ് ബാബു, വി.എം.സി നമ്പൂതിരി, മുല്ലപ്പള്ളി ബാല ചന്ദ്രന് എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."