അതിഥി തൊഴിലാളികള്‍ നിയമം ലംഘിച്ച് പുറത്തിറങ്ങിയാല്‍ കരാറുകാര്‍ക്കെതിരേ കര്‍ശന നടപടി: മന്ത്രി വി.എസ് സുനില്‍കുമാര്‍
എറണാകുളം: സംസ്ഥാനചത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ കരാറുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.
അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍ കൈക്കൊള്ളേണ്ടതാണ്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കേണ്ടതും കോണ്‍ട്രാക്ടര്‍മാരാണ് പിന്നീട് അവ അധികൃതരേയും അറിയിക്കേണ്ടതാണ്.തൊഴിലാളികള്‍ താമസസ്ഥലം വിട്ട് പുറത്തുപോയാല്‍ അതിന് ഉത്തരവാദികള്‍ കോണ്‍ട്രാക്ടര്‍മാരായിരിക്കും. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കും. നിലവിലെ സാഹചര്യത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ വേണ്ട സൗകര്യമൊരുക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കും. എന്നാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ട താമസം, ഭക്ഷണം, വൈദ്യസഹായം തുടങ്ങി എല്ലാ സഹായവും നല്‍കുന്നുണ്ട്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ അവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പായിപ്പാട് കൂട്ടമായി റോഡിലേക്കിറങ്ങി ഇതരസംസ്ഥാന തൊഴിലാളികള്‍ സമരം ചെയ്തിരുന്നു.നാട്ടിലേക്ക് പോകാന്‍ സൗകര്യം ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ആളുകള്‍ ലോക്ഡൗണ്‍ ലംഘിച്ച് റോഡ് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."