ക്ലാസ് മുറികളില്‍ വര്‍ണപ്രപഞ്ചം തീര്‍ത്ത് ചിത്രകലാധ്യാപകനും കുടുംബവും
കാഞ്ഞങ്ങാട്: പുതുതലമുറക്കായി ക്ലാസ് മുറികളെ വര്‍ണങ്ങളില്‍ ചാലിച്ചു വിസ്മയ കാഴ്ചകള്‍ തീര്‍ക്കുകയാണ് ഒരു ചിത്രകലാധ്യാപകനും കുടുംബവും.
അജാനൂര്‍ കടപ്പുറം ഗവ. ഫിഷറിസ് യു.പി സ്‌കൂളിലെ പ്രി-പ്രൈമറി ക്ലാസും ഒന്നാം ക്ലാസും ഇത്തവണ ഹൈടെക് മാത്രമല്ല, ചുമരുകള്‍ വര്‍ണ മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്ന നീല ജലാശയത്തിന്റെ പ്രതീതി സൃഷ്ടിക്കും വിധം മനോഹരവുമാണ്. ഇതേ സ്‌കൂളിലെ മുന്‍ ചിത്രകലധ്യാപകനായ അരവിന്ദാക്ഷന്‍ പുതിയ കണ്ടവും ഭാര്യ സി.എം.ഐ ക്രൈസ്റ്റ് പബ്ലിക് സ്‌കൂളിലെ ചിത്രകലാധ്യാപിക ശ്രീഷ മാവുങ്കാലും മക്കളായ പെരിയ നവോദയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ സാന്ദ്ര അരവിന്ദനും ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രദ്ധ അരവിന്ദനുമാണ് തങ്ങളുടെ ബ്രഷുകള്‍ കൊണ്ട് ഇങ്ങനെ ക്ലാസ് മുറികള്‍ രൂപപ്പെടുത്തിയെടുത്തത്. ജനകീയ പങ്കാളിത്തത്തോടെ പി.ടി.എ കമ്മിറ്റി ക്ലാസ് മുറികളൊക്കെ സ്മാര്‍ട്ട് ആക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതേ വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷം എസ്.എസ്.എ നിയമിച്ച താല്‍ക്കാലിക ചിത്രകലാ അധ്യാപകനായിരുന്ന അരവിന്ദാക്ഷനും കുടുംബവും സ്വയം മുന്നോട്ടു വന്നു ക്ലാസ് മുറികളെല്ലാം അക്വേറിയം പശ്ചാത്തലമാക്കി ചിത്രങ്ങള്‍ ഒരുക്കുകയായിരുന്നു. അരവിന്ദന്റെ മക്കള്‍ സംസ്ഥാന തലത്തില്‍ ചിത്രകലയില്‍ മികവ് തെളിയിച്ചിട്ടുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."