HOME
DETAILS

പൊതുമാപ്പ്; ചുവപ്പിലായ സ്ഥാപനങ്ങളിലെ ജീവനക്കാരും ഫ്രീവിസക്കാരും രാജ്യം വിടണമെന്ന്

  
backup
March 30 2017 | 02:03 AM

jawazat-news-pothumappu

 

ജിദ്ദ: നിയമലംഘകരായ ആളുകള്‍ക്ക് രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് സംവിധാനം സഊദിയില്‍ തുടങ്ങി. ആഭ്യന്തരമന്ത്രാലയം സജ്ജമാക്കിയ 98 പ്രത്യേക കേന്ദ്രങ്ങളില്‍ വിവിധ രാജ്യക്കാരായ അപേക്ഷകര്‍ എത്തിത്തുടങ്ങി. ഇന്ത്യന്‍ എംബസി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലങ്ങളും സഹായ കേന്ദ്രങ്ങളുമായി രംഗത്തുണ്ട്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ നൂറുകണക്കിന് പേരാണ് ജവാസാത്തിലും അനുബന്ധകേന്ദ്രങ്ങളിലും ആദ്യ ദിവസം തന്നെ എത്തിയത്. ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലുമായി ഇതിനോടകം അഞ്ഞൂറോളം പേര്‍ എത്തി. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി നേരത്തെ 350ഓളം പേര്‍ അപേക്ഷിച്ചിരുന്നു.

വിവിധ കാരണങ്ങളാല്‍ നിയമലംഘകരായവര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. പിഴയൊന്നും അടക്കാതെ നിയമലംഘകര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യമാണ് പുതിയ പൊതുമാപ്പിലൂടെ സഊദി ഒരുക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ മൂന്നു മാസമാണ് പൊതുമാപ്പ്.
അതേ സമയം സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ചുവന്ന വിഭാഗം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പൊതുമാപ്പില്‍ മാതൃ രാജ്യത്തേക്ക് മടങ്ങുന്നതിന് അനുവദിക്കുമെന്ന് സഊദി ജവാസാത്ത് ഉപമേധാവി മേജര്‍ ജനറല്‍ ദൈഫുല്ല ബിന്‍ സത്താം അല്‍ഹുവൈഫി അറിയിച്ചു. നിയമാനുസൃതം ഇഖാമ നേടുകയും തൊഴിലുടമക്കു കീഴിലല്ലാതെ ജോലി ചെയ്യുന്നവരും രാജ്യം വിടണം. ഫ്രീ വിസക്കാര്‍ നിയമ ലംഘകരാണ്. ഇവരും രാജ്യം വിടണം. പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇഖാമ കാലാവധി അവസാനിച്ചവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്തി ശിക്ഷകള്‍ കൂടാതെ രാജ്യംവിടാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം രാജ്യം വിട്ടുപോയില്ലെങ്കില്‍ നിയമലംഘകര്‍ കനത്ത വില നല്‍കേണ്ടി വരും. ഈ കാലാവധിക്ക് ശേഷം നിയമംഘകരുടെ സേവനങ്ങള്‍ അനുവദിക്കുന്ന മുഴുവന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും മരവിപ്പിക്കും. അതുകൊണ്ട് ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക. വിവിധ വിസിറ്റ് വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടരുന്നവര്‍, ഉംറ, ഹജ്ജ് വിസകളിലെത്തി നാട്ടിലേക്ക് പോകാത്തവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍, ഇഖാമയില്ലാത്തവര്‍, അനുമതിയില്ലാതെ ഹജ്ജ് ചെയ്ത് നിയമലംഘനത്തില്‍പെട്ടവര്‍, വിവിധ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവര്‍ തുടങ്ങിയവരെയാണ് നിയമലംഘകരായി കണക്കാക്കുന്നത്. പൊതുമാപ്പ് സേവനം ഉപയോഗിച്ചവര്‍ക്ക് പുതിയ വിസയില്‍ സഊദിയിലേക്ക് മടങ്ങിവരാമെന്ന സൗകര്യവുമുണ്ട്.

നിയമലംഘകരായി സഊദിയില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സഹായിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഒരുക്കിയിരിക്കുന്നത്. റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും കഴിഞ്ഞ ദിവസം മുതല്‍ തന്നെ പൊതുമാപ്പിന്റെ സേവനങ്ങള്‍ തേടി നിരവധി നിയമലംഘകരാണ് ഔട്ട് പാസ് കൈപ്പറ്റാന്‍ നേരിട്ട് ഹാജറായത്. ഇവരെ സഹായിക്കാന്‍ എംബസി ജീവനക്കാര്‍ക്ക് പുറമെ പ്രത്യേകം വളണ്ടിയര്‍മാരുടെയും പ്രവാസി സന്നദ്ധ സംഘടകളുടെ സഹായത്താല്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവത്തിക്കുന്നുണ്ട്. ഇതിനു പുറമെ ജിദ്ദ വിമാനത്താളത്തിലും കോണ്‍സുലേറ്റ് ജീവനക്കാരുടെ സഹായം ലഭ്യമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago