തന്നെ അപമാനിച്ചത് ബാഹ്യ ഇടപെടലിന്റെ ഭാഗമായി: ഡോ. പി.വി പുഷ്പജ
പടന്നക്കാട്: യാത്രയപ്പു ദിവസം തന്നെ അപമാനിച്ചത് ബാഹ്യ ഇടപെടലിന്റെ ഭാഗമായാണെന്ന് നെഹ്റു കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി പുഷ്പജ. കോളജിലെ തന്നെ ചില അധ്യാപകരാണ് ഇതിനു പിന്നിലെന്നും പുഷ്പജ പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന് കോളജ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശരിയായ അന്വേഷണം നടത്തിയാല്‍ അവരുടെ ഇടപെടല്‍ പുറത്തുവരും. തെറ്റ് കണ്ടാല്‍ പ്രതികരിക്കുക എന്നതു തന്റെ ശീലമാണ്. അതു പലരേയും ചൊടിപ്പിച്ചിട്ടുണ്ട്. കൃത്യമായി ക്ലാസ് എടുക്കാത്ത അധ്യാപകര്‍ കോളജിലുണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെകുറ്റമാകുമെന്നും അവര്‍ ചോദിച്ചു. യാത്രയയപ്പ് സമ്മേളനം ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.ടി.എ യൂനിറ്റ് പ്രസിഡന്റ് ഒ. സായിനി അധ്യക്ഷയായി. കെ.പി.സി.ടി.എ കണ്ണൂര്‍ മേഖലാ പ്രസിഡന്‍ണ്ട് ഡോ. പ്രേമചന്ദ്രന് കീഴോത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. നന്ദകുമാര്‍ കോറോത്ത്്, സി.പി രാജീവന്, മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. കെ.പി മാധവന് നായര്‍, ഡോ.എം. കുമാരന്, ഡോ.വി. ഗംഗാധരന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണന്, എം. കുഞ്ഞികൃഷ്ണന്, കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ല പ്രസിഡണ്ട് യു. ശേഖരന് നായര്‍, ഡോ.ആര്.കെ ബിജു, വി.വി പ്രഭാകരന്, കെ.വി ശബരീനാഥന്, സി.വി രമേശ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."