ള്ളിക്കലില് ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ; ബോധവത്കരണം ശക്തം
പള്ളിക്കല്‍: പള്ളിക്കലില്‍ ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ ബാധിച്ചു. പള്ളിക്കല്‍ബസാര്‍ ആല്പറമ്പ് വളവില്‍ സ്വദേശി 21 കാരിക്കാണു ഡിഫ്തീരിയ ബാധയുള്ളതായി സ്ഥിരീകരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ 19ന് ഇവര്‍ പള്ളിക്കലിലെ സ്വന്തം വീട്ടിലേക്കു വന്നതായിരുന്നു. ഇവിടെ നിന്നും 29നു പനിയും ശക്തമായ തൊണ്ട വേദനയും അനുഭവപ്പട്ടതിനെത്തുടര്ന്നു കൂനൂള്മാടിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്നും ഇന്നലെയാണു രോഗം സ്ഥിരീകരിച്ചത്. പള്ളിക്കല്‍ കോഴിപ്പുറത്തും പുളിയന്‍ പറമ്പിലുമായി രണ്ടു പേര്‍ക്കു നേരത്തെ ഡിഫ്തീരിയ ബാധയുള്ളതായി കണ്ടത്തിയിരുന്നു. ഇവര്‍ സുഖം പ്രാപിച്ചു വരുന്നു.
ഇന്നലെ രോഗബാധ കണ്ടെത്തിയ ആല്പറമ്പ് വളവില്‍ ഇന്നു പ്രതിരോധ കുത്തിവെപ്പും ബോധവത്കരണ ക്ലാസ്സും നടക്കും. പഞ്ചായത്തില്‍ ഇന്നലെ 150 പേര്‍ക്കു കുത്തിവെപ്പു നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പള്ളികളില്‍
ബോധവത്കരണം നടത്തി
ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം പള്ളിക്കല്‍ പഞ്ചായത്തിലെ മുപ്പതോളം പള്ളികളില്‍ ഇന്നലെ ജുമുഅക്കു ശേഷം ഡിഫ്തീരിയക്കെതിരേ മഹല്ല് കമ്മിറ്റി നേരിട്ട് ബോധവത്കരണം നടത്തുകയും കുത്തിവെപ്പ് ഇതുവരെ എടുക്കാത്തവര്‍ കുത്തിവെപ്പെടുക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. രണ്ടു പള്ളികളില്‍ ആരോഗ്യ വകുക്ക് ഉദ്യോഗസ്ഥര്‍ നേരിട്ട് ബോധവത്കരണം നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."