കൊവിഡ് 19: സഊദിയിൽ ഇന്ന് നാല് മരണം,96 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു
റിയാദ്: സഊദിയിൽ കൊവിഡ് 19 വൈറസ് ബാധയേറ്റു ഇന്ന് നാല് മരണം. ഇതോടെ വൈറസ് ബാധയേറ്റു രാജ്യത്ത് മരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. ഇന്ന് പുതുതായി 96 വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1299 ആയി ഉയർന്നു. ഇന്ന് വൈറസ് ബാധിച്ചവരിൽ 28 പേർ വിദേശ യാത്ര കഴിഞ്ഞെത്തിയവരാണ്. ബാക്കിയുള്ളവർക്ക് സാമൂഹിക സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. 29 പേർ പുതുതായി രോഗ മുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗ മുക്തി നേടിയവർ 66 ആയി ഉയർന്നു.
ഇന്നും വൈറസ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് തലസ്ഥാന നഗരിയായ റിയാദിലാണ്. 27 കേസുകളാണ് റിയാദിൽ കണ്ടെത്തിയത്. കൂടാതെ, കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ 23, മദീന 14, ജിദ്ദ 12, മക്ക 07, അൽഖോബാർ 04, ദഹ്റാൻ 02, ഖത്വീഫ്, റാസ്തന്നൂറ, സൈഹാത്ത്, ഹുഫൂഫ്, ത്വായിഫ്, ഖമീസ് മുശൈത്, തബൂക് എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് പുതുതായി സ്ഥിരീകരിച്ചതെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."