അവിശ്വാസ വോട്ടെടുപ്പ്: സ്പെയിന് പ്രധാനമന്ത്രി മരിയാനോ റജോയ് പുറത്തായി
മാഡ്രിഡ്: അവശ്വാസ പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പില്‍ സ്പെയിന് പ്രധാനമന്ത്രി മരിയാനോ റജോയ് പുറത്തായി. അഴിമതി ആരോപണം നേരിട്ടതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
പ്രതിപക്ഷ നേതാവ് പെഡ്രോ സാഞ്ചെസ് പുതിയ പ്രധാനമന്ത്രിയാവും. കഴിഞ്ഞ ഏഴു വര്‍ഷമായി സ്പെയിനിന്റെ പ്രധാനമന്ത്രിയാണ് റജോയ്.
1977 ല്‍ സ്പെയിന് ജനാധിപത്യം രൂപീകൃതമായതു മുതല്‍ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താവുന്നത്. 350 അംഗ സഭയില്‍ ഭൂരിപക്ഷം പേരും റജോയിക്കെതിരെ വോട്ടുചെയ്തു. 180 അംഗങ്ങളുടെ പിന്തുണയാണ് പ്രമേയത്തിന് കിട്ടിയത്. 169 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഒരംഗം സഭയില്‍ ഹാജരായില്ല.
ഭരണകക്ഷിയിലെ മുന്‍ അംഗങ്ങള്‍ അഴിമതിക്കേസില്‍ കുറ്റക്കാരെന്നു തെളിഞ്ഞതിനു പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നീക്കം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."