സഊദിയിൽ അനധികൃതമായി സൂക്ഷിച്ച 50 ലക്ഷം ഫേസ് മാസ്‌കുകൾ പിടിച്ചെടുത്തു
റിയാദ്: അനധികൃതമായി സൂക്ഷിച്ച അമ്പത് ലക്ഷം മാസ്‌കുകൾ പിടിച്ചെടുത്തു. വിവിധയിടങ്ങളിൽ അധികൃതർ നടത്തിയ റെയ്‌ഡിലാണ് അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ഫേസ് മാസ്‌കുകൾ പിടിച്ചെടുത്തതെന്ന് സഊദി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. കൊവിഡ് 19 വ്യാപകമാകുന്നതിടെ ഫേസ് മാസ്‌കുകളുടെ ലഭ്യത കുറച്ച് വിപണിയിൽ വില ഉയർത്താനുള്ള ശ്രമത്തിനെതിരെ കർശന നടപടികളാണ് സഊദി അധികൃതർ സ്വീകരിക്കുന്നത്. സഊദി വാണിജ്യ മന്ത്രാലയം അധികൃതരാണ് അനധികൃത മാസ്‌കുകൾ പിടിച്ചെടുത്തത്.
വാണിജ്യ നിയമങ്ങൾ ലംഘിച്ച് സൂക്ഷിച്ച നിലയിൽ ജിദ്ദയിൽ നാൽപത് ലക്ഷം ഫേസ് മാസ്‌കുകളും വടക്കു പടിഞ്ഞാറ് നഗര തലസ്ഥാനമായ ഹായിലിൽ പതിനേഴു ലക്ഷം മാസ്‌കുകളുമാണ് വാണിജ്യ മന്ത്രാലയം പിടികൂടിയത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും കണ്ടുകെട്ടിയ മാസ്‌കുകൾ വിപണിയിൽ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."