HOME
DETAILS

ഉപതെരഞ്ഞെടുപ്പ്: 19 ല്‍ 12 വാര്‍ഡുകള്‍ എല്‍.ഡി.എഫിന്, ഏഴു വാര്‍ഡുകള്‍ യു.ഡി.എഫിനൊപ്പം

  
backup
June 01 2018 | 11:06 AM

byelection-kerala-ward


തിരുവനന്തപുരം: സംസ്ഥാനത്ത് 19 വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കോയ്മ. 12 സീറ്റുകള്‍ എല്‍.ഡി.എഫും ഏഴു സീറ്റുകള്‍ യു.ഡി.എഫുമാണ് നേടിയത്.

തിരുവനന്തപുരം വിളപ്പില്‍ശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍നിന്നും പിടിച്ചെടുത്തു. 518 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ വിജയകുമാറിനെ സിപിഎമ്മിലെ ആര്‍,എസ് രതീഷ് ആണ് പരാജയപ്പെടുത്തിയത്. 35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡാണ് സിപിഎം പിടിച്ചെടുത്തത്.

കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ചന്ദ്രികാദേവി വിജയിച്ചു.242 വോട്ടിനാണ് ജയിച്ചത്.

കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് വാര്‍ഡില്‍ സിപിഎമ്മിലെ ആര്‍ എസ് ജയലക്ഷ്മി 1581 വോട്ടിന് വിജയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡില്‍ മൂന്നിടത്ത് എല്‍ഡിഎഫ് വിജയിച്ചു. രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റുകളായ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയാണ് ചെയ്തത്. കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ഓന്തേക്കാട് വടക്ക്, ഓന്തേക്കാട്, കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡ്, പന്തളം തെക്കേകര പൊങ്ങലടി 12ാം വാര്‍ഡില്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പന്തളം പൊങ്ങലടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിച്ചു. 130 വോട്ടുകള്‍ക്കായിരുന്നു വിജയം. ആകെ പോള്‍ ചെയ്ത 862 വോട്ടില്‍ 400 വോട്ടുകള്‍ എല്‍ഡിഎഫ് നേടി. ശാലിനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി (270 വോട്ട്). ബിജെപി സ്ഥാനാര്‍ത്ഥിയായി അനീഷും(94) , കെ ആര്‍ സുനിലെന്ന സ്വതന്ത്രനു (98) മായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത് . പൊങ്ങലടി വാര്‍ഡ് അംഗം മധുസൂദനന്‍ മാര്‍ച്ചില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ദീപാ സജി എട്ട് വോട്ടുകള്‍ക്ക് വിജയിച്ചു. മിനി ജോസ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എട്ടാംവാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ വിദേശത്തേയ്ക്ക് പോയപ്പോഴാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മലപ്പുഴശ്ശേരി പഞ്ചായത്തില്‍ ഓന്തേകാട് വടക്ക്, ഓന്തേകാട്, കുഴിക്കാല വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് .മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നാലാം വാര്‍ഡില്‍ (ഓന്തേകാട്) സിപിഎമ്മിലെ ഉഷാകുമാരി 165 വോട്ടുകള്‍ക്ക് വിജയിച്ചു. ഒന്‍പതാം വാര്‍ഡില്‍ (കുഴിക്കാല) ശാലിനി അനില്‍ കുമാര്‍ 42 വോട്ടുകള്‍ക്ക് വിജയിച്ചു.

ഓന്തേക്കാട് വടക്ക് വാര്‍ഡില്‍ യുഡിഎഫിലെ ടി കെ എബ്രഹാം വിജയിച്ചു. ഇവിടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 35 വോട്ടുകള്‍ക്കായിരുന്നു വിജയം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡുകളില്‍ വിജയിച്ച പ്രതിനിധികളെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കുകയും ഹൈക്കോടതി ഇത് ശരിവക്കുകയും ചെയ്തതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 13 അംഗ പഞ്ചായത്തില്‍ നിലവില്‍ 10 പേര്‍ മാത്രമാണുള്ളത്. എല്‍ഡിഎഫിന്റെ ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്.

ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനിലും യുഡിഎഫ് വിജയിച്ചു.യുഡിഎഫിലെ സണ്ണിചെറിയാന്‍ 119 വോട്ടിന് വിജയിച്ചു. നിലവില്‍ എല്‍ഡിഎഫ് വാര്‍ഡായിരുന്നു. മരിച്ച എല്‍ഡിഎഫ് അംഗത്തിന്റെ സഹോദരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാര്‍ഡില്‍ യുഡിഎഫിലെ ഷാരോണ്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണിത്.

പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി: സിപിഐഎമ്മിലെ എം ആര്‍ ജയരാജ് 1403 വോട്ടിനാണ് വിജയിച്ചത്.

പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ഷാജി പാറക്കല്‍ 263 വോട്ടിനാണ് വിജയിച്ചത്.

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡില്‍ യുഡിഎഫിലെ സി എച്ച് സുലൈമാന്‍ ഹാജി വിജയിച്ചു. 167 വോട്ടിനാണ് വിജയിച്ചത്. സിപിഎം അംഗമായിരുന്ന സുലൈമാന്‍ ഹാജി രാജിവെച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന് വീണ്ടും മല്‍സരിക്കുകയായിരുന്നു. ഇതോടെ പോത്തുകല്ല് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി.

മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി . കെ വേലായുധന്‍ 119 വോട്ടിനാണ് വിജയിച്ചത്.

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സിപിഎമ്മിലെ രമ കൊട്ടാരത്തില്‍ വിജയിച്ചു. 274 വോട്ടിന് വിജയിച്ച് വാര്‍ഡ് നിലനിര്‍ത്തി.

കൊയിലാണ്ടി നഗരസഭ പന്തലായിനി വാര്‍ഡില്‍ സിപിഎമ്മിലെ വി കെ രേഖ 351 വോട്ടിന് ജയിച്ചു വാര്‍ഡ് നിലനിര്‍ത്തി.

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിര്‍ത്തി. ഇരിട്ടി നഗരസഭയിലെ ആട്ട്യാലത്ത് സിപിഎമ്മിലെ കെ അനിത ആര്‍എസ്പിയിലെ രത്‌നാമണിയെ 253 വോട്ടിന് പരാജയപ്പെടുത്തി.

പാപ്പിനിശേരി പഞ്ചായത്തിലെ ധര്‍മകിണര്‍ വാര്‍ഡില്‍ സിപിഎമ്മിലെ എം സീമ 478 വോട്ടിന് കോണ്‍ഗ്രസിലെ കെ കുട്ടികൃഷ്ണനെ തോല്‍പിച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപറമ്പ് വാര്‍ഡാണ് യുഡിഎഫ് നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ ജെസി ജയിംസാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രയായ മറിയാമ്മ ബെന്നിയേക്കാള്‍ 288 വോട്ട് കൂടുതല്‍ ലഭിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago