HOME
DETAILS
MAL
വൈക്കം വിശ്വന്‍ മാറി: എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍
backup
June 01 2018 | 11:06 AM
തിരുവനന്തപുരം: സി.പി.എം നേതാവ് എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും. അനാരോഗ്യത്തേത്തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്ന് നിലവിലെ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് എ വിജയരാഘവനെ കണ്‍വീനറാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ വിജയരാഘവന്‍ നേരത്തേ പാലക്കാട് പാര്‍ലമെന്റ് അംഗമായിരുന്നു. മലപ്പുറം സ്വദേശിയാണ് എ വിജയരാഘവന്‍. ചെറിയാന്‍ ഫിലിപ്പ്, പി.ജെ.തോമസ് എന്നിവരെ രാജ്യസഭാ സീറ്റിലേക്കു പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."