വീട്ടിലിരുന്നത് ടി.വിയില്‍ കാണാനുണ്ട്: ടി.വി പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
മുംബൈ: കൊവിഡ്-19 ജാഗ്രതയുടെ ഭാഗമായി ജനങ്ങളോട് പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നാണ്് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ഇതോടെ ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ബാര്‍ക് നീല്‍സണ്‍ ഇന്ത്യ (BARC-Nielsen india)യുടെ മാര്‍ച്ച് 14 മുതല്‍ 20 വരെയുള്ള കണക്ക് പ്രകാരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ കണ്ടവരില്‍ എട്ട് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 72 ബില്യണ്‍ മിനുട്ടിന്റെ വര്‍ധനവാണ് ഈ കാലയളവിലുണ്ടായത്.
കമ്പനികള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിയെടുത്തുകൊള്ളാന്‍ പറഞ്ഞപ്പോള്‍ 2015 നു ശേഷം ടി.വി പ്രേക്ഷകരിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഉയര്‍ച്ചയായി ഇത് മാറി. ടി.വി കാഴ്ചയില്‍ പുരുഷന്മാര്‍ക്കിടയില്‍ എട്ടു ശതമാനത്തിന്റെയും സ്ത്രീകള്‍ക്കിടയില്‍ ഒന്‍പതു ശതമാനത്തിന്റെയും കുട്ടികള്‍ക്കിടയില്‍ 20 ശതമാനത്തിന്റെയും വര്‍ധനവാണുണ്ടായത്. ബാര്‍ക്ക് കണക്കുപ്രകാരം ഓരോ പ്രേക്ഷകനും ഇപ്പോള്‍ ശരാശരി 3 മണിക്കൂര്‍ 51 മിനുട്ട് നേരം ടെലിവിഷനു മുന്‍പില്‍ ചെലവഴിക്കുന്നുണ്ട്.
മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍' പ്രഖ്യാപനമാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ടി.വി പരിപാടി. ഐ.പി.എല്‍ ഫൈനല്‍ മത്സരം കണ്ട 133 മില്യണ്‍ പ്രേക്ഷകരെ മറികടന്ന് 197 മില്യണ്‍ പ്രേക്ഷകരാണ് ഈ പ്രഖ്യാപനം കണ്ടത്. പകല്‍ സമയത്ത് ടി.വി കാണുന്നവരുടെ എണ്ണത്തിലും ഇന്ത്യയിലാകമാനം 20 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."