സ്ത്രീകളെ രാത്രി ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി കര്‍ണാടക നിയമസഭാ കമ്മിറ്റി
ബംഗളൂരു: രാത്രികാല ജോലിക്ക് സ്ത്രീകളെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക നിയമസഭാംഗങ്ങളുടെ കമ്മിറ്റി. കമ്പനികള്‍ സ്ത്രീകളെ രാത്രികാലങ്ങളില്‍ ജോലി ചെയ്യാന്‍ വിളിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. സ്ത്രീകളുടെ ജോലി സമയം പകലാക്കി ക്രമീകരിക്കാനും കമ്മിറ്റി ആവശ്യപ്പെടുന്നു.
'സ്ത്രീകള്‍ ഒരു പാട് ഉത്തരവാദിതവങ്ങള്‍ വഹിക്കുന്നവരാണ്. വീടിന്റെ ചുമതലയും കുട്ടികളുടെ സംരക്ഷണവുമെല്ലാം സ്ത്രീകളുടെ ചുമലിലാണ്. സ്ത്രീകള്‍ രാത്രയില്‍ തൊഴിലെടുക്കുമ്പോള്‍ അത് കുട്ടികളോടുള്ള അവഗണന കൂടിയാകുന്നു. അമ്മയും കുഞ്ഞും തമ്മില്‍ കാണാത്ത സാഹചര്യം പോലുമുണ്ടാവുന്നു' - കമ്മിറ്റി ചെയര്മാന് എന്‍എ ഹാരിസ് എന്‍ഡിടിവിയോട് പറഞ്ഞു. പുരുഷന് സ്ത്രീയെ സഹായിക്കാമെന്നല്ലാതെ അമ്മയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷയും ഒരു പ്രധാന വിഷയമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം, കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിയമസഭാംഗങ്ങളുടെ നിര്‍ദേശം സാമൂഹത്തെ പിന്നോട്ട് വലിക്കുന്നതാണെന്ന് സ്ത്രീകള്‍ പറഞ്ഞു. തീരുമാനം സ്ത്രീകളുടെ ജോലി സാധ്യത കുറയ്ക്കുമെന്നും ബംഗളൂരുവിലെ സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."