HOME
DETAILS
MAL
ജനങ്ങള്‍ക്ക് വസ്തുതകള്‍ ബോധ്യപ്പെട്ടെന്ന് എ.കെ ശശീന്ദ്രന്
backup
March 30 2017 | 07:03 AM
തിരുവനന്തപുരം: തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വസ്തുതകള്‍ ബോധ്യപ്പെട്ടെന്ന് എ.കെ ശശീന്ദ്രന് എം.എല്‍.എ. വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സഹായിച്ചത് മാധ്യമങ്ങള്‍ തന്നെയാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നതിലല്ല മുഖ്യം, ജനങ്ങളെ സത്യസന്ധത ബോധ്യപ്പെടുത്തണം. ഇനി മണ്ഡലത്തില്‍ സജീവമായിരിക്കുമെന്നും എനിക്കും ജനങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
തോമസ് ചാണ്ടി തന്നെ പുതിയ മന്ത്രിയായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരുവനന്തപുരത്തു നിന്നും ഭാര്യക്കൊപ്പം കെ.എസ്.ആര്.ടി.സി ബസിലാണ് അദ്ദേഹം കോഴിക്കോടേക്ക മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."