32 ചരിത്ര നഗരങ്ങള്‍ കൂടി സഊദി ദേശീയ പൈതൃക പട്ടികയിലേക്ക്
റിയാദ്: രാജ്യത്തെ 32 അതി പുരാതന ചരിത്ര നഗരികള്‍ കൂടി ദേശീയ പൈതൃക പട്ടികയിലേക്ക്. സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ആണ് ഇത്രയും ചരിത്ര കേന്ദ്രങ്ങളെ കൂടി നാഷണല്‍ ആന്റി ക്വിറ്റിസ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സഊദി ദേശീയ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചരിത്ര സ്മാരക പൈതൃക സ്ഥലങ്ങളുടെ എണ്ണം 8225 ആയി ഉയര്‍ന്നു.
ഈ വര്‍ഷം ജനുവരി മാര്‍ച്ച് കാലയളവിലാണ് 32 കേന്ദ്രങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തബൂക്ക് മേഖലയിലെ മൂന്നെണ്ണം, അസീര്‍ മേഖലയില്‍ നിന്നും രണ്ടും കിഴക്കന്‍ പ്രവിശ്യയയിലെ നാരിയയിലെ കേന്ദ്രങ്ങളും ഇതില്‍ഉള്‍പ്പെടും. മദീന, യാമ്പു എന്നിവിടങ്ങളിലെ ഓരോ കേന്ദ്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഊദിയുടെ വിശാലമായ ഭൂപ്രദേശത്തെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നത് വേണ്ടിയാണ് ദേശീയ രജിസ്റ്റര്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ശാസ്ത്രീയമായ പുരാവസ്തു ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തിനകത്തും പുറത്തും നിന്നായി 31 സംഘങ്ങളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."