HOME
DETAILS
MAL
ബഹ്റൈനിലെ സെന്‍റര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനസമയം മാറ്റി
backup
March 29 2020 | 18:03 PM
മനാമ: ബഹ്റൈനില്‍ കോവിഡ്-19 വൈറസ് ബാധക്കെതിരെ മുൻകരുതൽ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മനാമ സെൻട്രൽ മാർക്കറ്റിെൻറ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. പഴം, പച്ചക്കറി വ്യാപാരികൾ പുലർച്ച 1 മണി മുതൽ രാവിലെ ആറു വരെയാണ് പ്രവർത്തന സമയം. ഉപഭോക്താക്കൾക്ക് പുലർച്ച നാല് മുതൽ ഉച്ച രണ്ടു വരെയാണ് പ്രവേശനം.
കൂടാതെ സെന്‍റര്‍ മാര്‍ക്കറ്റിലെ 1, 3, 4, 9 എന്നീ നന്പറുകളിലുള്ള ഗേറ്റുകളിലൂടെയാണ് ഉപഭോക്താക്കൾ മാര്‍ക്കറ്റില്‍ പ്രവേശിക്കേണ്ടതെന്ന് ബഹ്റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) അറിയിച്ചു.
സെൻട്രൽ മാർക്കറ്റ് പ്രതിനിധികളുമായി പൊലീസ്, മുനിസിപ്പാലിറ്റി അധികൃതര്‍ എന്നിവര്‍ നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനം. ബഹ്റൈനില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ കൂട്ടത്തോടെ മാര്‍ക്കറ്റിലെത്തുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് പുതിയ സമയ ക്രമം. മാര്‍ക്കറ്റിലെത്തുന്നവരും വ്യാപാരികളും ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന നിര്‍ദേശം (സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്)എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."