ഫാര്‍മസികളില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണമെന്ന്
ജിദ്ദ: സഊദിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് സ്വദേശി ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതില്‍ അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. നമാ അല്‍മുനവ്വറ എസ്റ്റാബ്ലിഷ്‌മെന്റില്‍ നിന്നാണ് വനിതാ ജീവനക്കാര്‍ അടക്കമുള്ളവരെ പിരിച്ചുവിട്ടത്. ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചയും അന്വേഷണവും നടത്തി സംഭവത്തില്‍ നിയമ, നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
പന്ത്രണ്ടു സഊദി യുവതീ യുവാക്കളെയാണ് നമാ അല്‍മുനവ്വറ എസ്റ്റാബ്ലിഷ്‌മെന്റ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. സേവനം അവസാനിപ്പിക്കുന്ന കാര്യം അറിയിച്ച് ജീവനക്കാര്‍ക്ക് കമ്പനി നോട്ടീസ് നല്‍കുകയായിരുന്നു. ഇതേ കുറിച്ച റിപ്പോര്‍ട്ടുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാണ് സംഭവത്തില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് മദീന ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
അതിനിടെ, ഫാര്‍മസികളില്‍ സഊദി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കണമെന്ന് കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ ആവശ്യപ്പെട്ടു. സഊദിയിലെ വിവിധ പ്രവിശ്യകളില്‍ 400 സഊദി ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഇതിനകം സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുകയോ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നതിന് തീരുമാനിക്കുകയോ ചെയ്ത പ്രവര്‍ത്തന മേഖലകളില്‍ നിന്ന് ഒട്ടും പ്രാധാന്യം കുറവല്ല ഫാര്‍മസി മേഖലക്ക്. തന്ത്രപ്രധാനമായ ഈ മേഖലയില്‍ സഊദിവല്‍ക്കരണം നടപ്പാക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൊഴില്‍ വിപണിയില്‍ സഊദി യുവതീ യുവാക്കള്‍ ഇതിനകം വിജയഗാഥകള്‍ രചിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
നാനൂറ് സഊദി ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്റെ സാന്നിധ്യത്തില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ പ്രതിനിധിയും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയും ഒപ്പുവെച്ചു. ഇതനുസരിച്ച് ഇരുപത്തിനാലു മാസത്തിനകം കമ്പനി നാനൂറ് സഊദി ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴില്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."