HOME
DETAILS
MAL
ഇ-പോസ് മെഷിന്‍: ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി
backup
June 01 2018 | 21:06 PM
തിരുവനന്തപുരം: ഇ-പോസ് മെഷിന്‍ വഴിയുള്ള റേഷന്‍ വിതരണത്തില്‍ കാലതാമസമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടി പൊതുവിതരണ വകുപ്പ് സ്വീകരിച്ചുവരുന്നതായും ഡയറക്ടര്‍ അറിയിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ശനിയാഴ്ചകളിലും മാസാവസാനവുമാണ് കാലതാമസം ഉണ്ടാകുന്നത്. റേഷന്‍ കാര്‍ഡുടമകള്‍ കൂട്ടത്തോടെ ഈ ദിവസങ്ങളില്‍ കടയില്‍ എത്തുന്നതാണ് കാലതാമസത്തിന് കാരണം. ശനിയാഴ്ചകളിലും മാസാവസാന ദിവസങ്ങളിലും കൂട്ടത്തോടെ റേഷന്‍ കടയില്‍ എത്തുന്നതിന് പകരം മറ്റു ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ അഞ്ചുവരെ നീട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."