യൂത്ത്ലീഗ് പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം
ജിദ്ദ: കോഴിക്കോട് വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായ സ്ഥിതിക്ക് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റണമെന്നും നിറുത്തി വച്ച കോഴിക്കോട് -ജിദ്ദ വിമാന സര്‍വീസ് ഉടനെ പുനരാരംഭിക്കണമെന്നും ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെ എം സി സി കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏപ്രില്‍ മൂന്നിനു നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഷറഫിയ്യയില്‍ വച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് അബ്ദുറഹ്മാന് കോട്ടക്കല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുഹമ്മദ് കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. ഹാഫിസ് ജാഫര്‍ വാഫി ഉത്ബോധന പ്രസംഗം നടത്തി. കെ എം മൂസ ഹാജി , അഷ്റഫ് മേലേതില്‍, ഇ. മുഹമ്മദലി, അന്‍വര്‍ പൂവ്വല്ലൂര്‍, ടി. ടി. ഷാജഹാന്, ശരീഫ് കൂരിയാട്, മൊയ്ദീന് എടയൂര്‍, അബ്ദുറസാഖ് വെണ്ടല്ലൂര്‍, അന്‍വര്‍ സാദത് കുറ്റിപ്പുറം സംസാരിച്ചു. ജനറല്‍ സെക്രെട്ടറി നാണി ഇസ്ഹാഖ് ചാപ്പനങ്ങാടി സ്വാഗതവും ട്രെഷറര്‍ റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."