HOME
DETAILS
MAL
തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് സി.ഐ.ടി.യു യൂനിയന്‍
backup
June 01 2018 | 21:06 PM
തിരുവനന്തപുരം: ഭരണ, പ്രതിപക്ഷ തൊഴിലാളി യൂനിയനുകളുടെ അപ്രീതിക്ക് പാത്രമായ കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് സി.ഐ.ടി.യു യൂനിയനായ കെ.എസ്.ആര്.ടി.ഇ.എ.
പത്ത് ദിവസത്തിനുള്ളില്‍ തച്ചങ്കരിയെ പുറത്താക്കുമെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തച്ചങ്കരിക്കെതിരേ യൂനിയന്‍ നേതാക്കള്‍ നിരവധിതവണ പരാതി പറഞ്ഞെങ്കിലും മുഖ്യമന്ത്രി അതൊന്നും ചെവിക്കൊണ്ടിരുന്നില്ല.
യൂനിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചതും പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോയതുമാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.
അതേസമയം, ഈ മാസവും 31ാം തിയതി തന്നെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലെത്തിക്കുന്നതില് തച്ചങ്കരി വിജയിച്ചു. അതിനാല്‍ യൂനിയനുകളെ നിലക്കുനിര്‍ത്താന്‍ തച്ചങ്കരി നടത്തുന്ന ഇടപെടലിന് തൊഴിലാളികളുടെ പിന്തുണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."