വിദ്യാര്‍ഥികളുടെ മുങ്ങിമരണം സഹപാഠികള്‍ക്ക് തേങ്ങലായി
കരുനാഗപ്പള്ളി: പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഒഴിവുകാലം ആസ്വദിക്കാനുള്ള യാത്ര മരണയാത്രയായി. കഴിഞ്ഞ ദിവസം തെന്മല ഒറ്റക്കല്‍ ഡാമില്‍ ഒഴിക്കില്‍പ്പെട്ട് മുങ്ങിമരിച്ച മരുതൂര്‍കുളങ്ങര വടക്ക് അരുണോദയം വീട്ടില്‍ പ്രകാശ്-രജിത ദമ്പതികളുടെ മകന് അരുണ്‍ പ്രകാശ് പട, വടക്ക് നെല്ലിമുറ്റത്ത് മഠത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പരേതനായ ഷാജി മാത്യു-സുജ ദമ്പതികളുടെ മകന് സോമില്മാത്യു എന്നീ പ്ലസ്ടു വിദ്യാര്‍ഥികളുടെ വേര്‍പാട് സഹപാഠികള്‍ താങ്ങാനാവാത്തതായിരുന്നു. നാല് ബൈക്കുകളിലായി ഇന്നലെ പുലര്‍ച്ചെ ജോബിന്, വൈശാഖ്, സൗരവ്, സ്വാലിഹ്, അനന്ദന്, ഹിലാല്‍, അരുണ്‍ പ്രകാശ്, സോമില്‍ മാത്യു എന്നീ എട്ടംഗസംഘമാണ് തെന്മലയിലേക്ക് യാത്ര തിരിച്ചത്.
കല്ലടയാറ്റില്‍ ഇറങ്ങി കുളിക്കുമ്പോള്‍ സൗരവ്, അരുണ്‍ പ്രകാശ്, സോമില്‍ മാത്യു എന്നീ മൂന്ന് കൂട്ടുകാരാണ് ആദ്യം ഒഴിക്കില്‍പ്പെട്ടത്. ഒപ്പമുള്ള കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി സൗരവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും അരുണ്‍പ്രകാശും സോമില്മാത്യുവും ഒഴിക്കില്‍പ്പെട്ട് കല്ലടയാറിന്റെ ആഴങ്ങളില്‍ മുങ്ങി മരിക്കുകയായിരുന്നു.
മകനെ പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നല്ലിലയില്‍ നിന്നും സോമില്മാത്യുവിന്റെ മാതാവ് സുജ പടനായര്കുളങ്ങരയില് വാടകയ്ക്ക് വീടെടുത്ത് താമസിച്ചത്.
ഇവര്‍ ഈപ്പന് മെമ്മോറിയല്‍ സ്കൂളിലെ അധ്യാപികയാണ്. സോമില്മാത്യുവിന്റെ സഹോദരി ഷൈനോ പഞ്ചാബില്‍ ബി.ഡി.എസിന് പഠിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."