വെറ്റിലക്ക് വില നല്‍കിയില്ല; കര്‍ഷകര്‍ വെറ്റില കൂട്ടിയിട്ട് കത്തിച്ചു
കൊട്ടാരക്കര: വെറ്റിലക്ക് വിലനല്‍കാതെ കര്‍ഷകരെ ആക്ഷേപിച്ചതിനാല്‍ കര്‍ഷകര്‍ ചന്തയില്‍ വെറ്റില കൂട്ടിയിട്ട് നശിപ്പിച്ചു. കേരളത്തിലെ പ്രധാന വെറ്റില ചന്തയായ കലയപുരത്തു ഇന്നലെ രാവിലെയാണ് സംഭവം.
ബുധനാഴ്ചകളിലാണ് ഇവിടുത്തെ വെറ്റില ചന്ത. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറിലധികം പേര്‍ വെറ്റിലയുമായി പതിവ് പോലെ ചന്തയില്‍ എത്തി. എന്നാല്‍ വ്യാപാരികള്‍ 20 എണ്ണം വരുന്ന ഒരുകെട്ട് വെറ്റിലക്ക് ഒരു രൂപ മാത്രമെ കൊടുക്കൂ എന്ന് നിലപാടെടുത്തു. വിപണിയില്‍ ഒരു വെറ്റിലക്ക് 2 രൂപ വരെ വിലയുള്ളപ്പോഴാണ് വ്യാപാരികളുടെ കൂട്ടായ കര്‍ഷക ദ്രോഹം. വ്യാപരികള്‍ തങ്ങളെ സംഘടിതരായി കളിയാക്കുകയാണന്ന് മനസിലായതോടെ നിയന്ത്രണം വിട്ട കര്‍ഷകര്‍ തങ്ങള്‍ കൊണ്ട് വന്ന വെറ്റിലകള്‍ കൂട്ടത്തോടെ കൂട്ടിയിട്ട് നീറ്റുകക്ക മുകളില്‍ വിതറുകയായിരുന്നു. ഇതോടെ വെറ്റിലകള്‍ പൂര്‍ണമായും നശിച്ച് പോകും.
കൊടുവേനലില്‍ കുടിവെള്ളമില്ലാതെ വലയുമ്പോഴും തങ്ങള്‍ മക്കളെ പോലെയാണ് വെറ്റില കൃഷിചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും വെള്ളം എത്തിച്ചാണ് ചെടികള്‍ നനക്കുന്നത്. കര്‍ഷകരെ അവഹേളിച്ച വ്യാപാരികള്‍ക്കെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടിണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."