HOME
DETAILS
MAL
ഇന്നലെ അറസ്റ്റിലായത് 1,068 പേര്‍; പിടിച്ചെടുത്തത് 531 വാഹനങ്ങള്‍
backup
March 30 2020 | 04:03 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കൊവിഡ് -19 നിരോധനം ലംഘിച്ചു പുറത്തിറങ്ങിയവര്‍ക്കെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ സമ്പൂര്‍ണ അടച്ചൂപൂട്ടലുമായി സഹകരിക്കാന്‍ തുടങ്ങി. വാഹനം പിടിച്ചെടുക്കുകയും അറസ്റ്റ് തുടരുകയും ചെയ്തതോടെ കേസുകളുടെ എണ്ണത്തിലും കുറവുണ്ടായി. പുതിയ നിയമം പ്രാബല്യത്തിലായതോടെ കൊവിഡ് നിയമലംഘനത്തിന് പതിനായിരം രൂപ പിഴയും രണ്ട് വര്‍ഷം തടവുമാണ് ശിക്ഷ. ഇതോടെയാണ് നിയമം അനുസരിക്കാന്‍ കൂടുതല്‍ പേരും തയാറായത്.
ഇന്നലെ സംസ്ഥാനത്ത് നിരോധനം ലംഘിച്ചതിന്റെ പേരില്‍ 1068 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത വാഹനങ്ങള്‍ 531 ആയി കുറഞ്ഞു. കേസെടുത്തതിന്റെ എണ്ണമാകട്ടെ 1029 ആയി കുറഞ്ഞു. ആദ്യദിവസം കേസെടുക്കുന്നത് ഒഴിവാക്കി കൂടുതല്‍ പേരെയും ഉപദേശിക്കുകയായിരുന്നു.എന്നാല്‍ നിരോധനം ലംഘിച്ചു കൂടുതല്‍ പേര്‍ പുറത്തിറങ്ങിയതോടെ കര്‍ശന നടപടിയിലേക്ക് നീങ്ങി.
ആദ്യദിവസം 402 കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് തൊട്ടടുത്ത ദിവസം സംസ്ഥാനത്ത് മൊത്തത്തില്‍ 2234 പേരെ അറസ്റ്റ് ചെയ്യുകയും 1447 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 2098 കേസുകള്‍ കൂടി ചാര്‍ജ് ചെയ്തു. വെള്ളിയാഴ്ച 1383 പേരെ അറസ്റ്റ് ചെയ്യുകയും 923 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ അഞ്ച് ദിവസം കൊണ്ടു എടുത്ത കേസുകളുടെ എണ്ണം 8311 ആയി. ഇതോടെ കഴിഞ്ഞ ആറു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."