HOME
DETAILS

വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് ബജറ്റ്

  
backup
March 30 2017 | 16:03 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b2%e0%b4%95%e0%b5%8d

കൊല്ലം: ജില്ലയുടെ വികസനത്തിനും ജനക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലയുടെ സമഗ്ര വികസനത്തിന് ദിശാബോധം നല്‍കുന്ന ബജറ്റാണെന്ന് പ്രസിഡന്റ് പറഞ്ഞു.
1202749527 രൂപ വരവും 1164940000 രൂപ ചെലവും 37809527 രൂപ നീക്കിയിരിപ്പുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തി സംസ്ഥാന ഗവണ്‍മെന്റ് ആവിഷ്‌കരിച്ച നവകേരള മിഷനില്‍ ഉള്‍പ്പെട്ട ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പദ്ധതികള്‍ക്ക് ബജറ്റിലുടനീളം പ്രാധാന്യം നല്‍കുന്നുണ്ട്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ എല്ലാ പാടശേഖരങ്ങളേയും മാതൃകാ പാടശേഖരങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ജില്ലയില്‍ 50 മാതൃകാ പാടശേഖരങ്ങള്‍ പൊലിയോ...പൊലി പദ്ധതിക്കു കീഴില്‍ ആദ്യഘട്ടമായി ഒരുക്കും. നെല്‍കൃഷിക്കാവശ്യമായ വിത്ത്, വളം, യന്ത്രങ്ങള്‍ എന്നിവ പൂര്‍ണ സബ്‌സിഡി നിരക്കില്‍ ജില്ലാ പഞ്ചായത്ത് വാങ്ങി നല്‍കും. കൂടാതെ പച്ചക്കറി ഉല്‍പാദനം വിപുലപ്പെടുത്തുന്നതിനായി 200 മാതൃകാ ജൈവകൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത കാര്‍ഷിക സഹകരണ സംഘങ്ങളെ ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക വിപണന കേന്ദ്രങ്ങളാക്കി മാറ്റും.
പ്രവര്‍ത്തനനിരതമായ നാളീകേര സമിതികള്‍ക്ക് തെങ്ങുകയറ്റയന്ത്രങ്ങള്‍ വാങ്ങി നല്‍കും. കുളങ്ങളും ചിറകളും സംരക്ഷിക്കുന്നതോടൊപ്പം പുതിയ കുടിവെള്ള സ്രോതസുകള്‍ കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് ഒരു ലിറ്റര്‍ പാലിന് 3 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കും. ക്ഷീര കര്‍ഷക ഗ്രൂപ്പുകള്‍ക്ക് കറവപ്പശുക്കളെ വാങ്ങിനല്‍കും. കയര്‍, കശുവണ്ടി മേഖലകളുടെ വികസനത്തിനും വ്യാപനത്തിനുമായി 40 ലക്ഷം രൂപ വകയിരുത്തി. അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനായി കണ്ടല്‍ വച്ചുപിടിപ്പിക്കാന്‍ കായല്‍ പ്രദേശത്തുള്ള 13 ഗ്രാമപഞ്ചായത്തുകളേയും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിനേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കണ്ടലഴക് പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജില്ലയുടെ പ്രവേശന കവാടങ്ങളായ ഓച്ചിറയിലും, കടമ്പാട്ടുകോണത്തും കേരളീയ മാതൃകയില്‍ കവാടങ്ങള്‍ നിര്‍മിക്കും. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്‌കൂളുകള്‍, ആശുപത്രികള്‍, ഘടക സ്ഥാപനങ്ങള്‍ മുതലായവയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും, ചടയമംഗലം കല്ലടത്തണ്ണി മിനി ഹൈഡല്‍ പ്രോജക്ടിന് ഒരു കോടി രൂപയും വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കി വരുന്ന ഉജ്ജ്വലം, വിജയഭേരി, സഫലം, മുന്നേറ്റം, സ്‌പോര്‍ട്‌സ്‌കിറ്റ് വിതരണം എന്നീ പദ്ധതികള്‍ 2017-18 വര്‍ഷവും നടപ്പാക്കും. വിദ്യാര്‍ഥികളുടെ ഹാജര്‍നില രക്ഷിതാക്കളെ എസ്.എം.എസ് മുഖേന അറിയിക്കുന്ന പദ്ധതി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കംപ്യൂട്ടര്‍ പാഠ്യവിഷയമായിട്ടുള്ള പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ക് ലാപ്‌ടോപ്, വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പഠനോപകരണങ്ങള്‍ നല്‍കല്‍ എന്നീ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തി. ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ റേഡിയോ തെറാപ്പി, മാമോഗ്രാഫി യൂനിറ്റ് എന്നിവ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി. ഓട്ടിസം കുട്ടികളുടെ പുനരധിവാസം, സ്വപ്നച്ചിറക്, തൈറോയ്ഡ് രോഗ ഗവേഷണകേന്ദ്രം വിപുലപ്പെടുത്തല്‍, പൈല്‍സ് രോഗനിവാരണത്തിനായി ക്ഷാരസൂത്ര ചികിത്സാ യൂനിറ്റ് എന്നീ പദ്ധതികള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി. ജില്ലയെ സമ്പൂര്‍ണ ഭവന ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് ആദ്യഘട്ടത്തില്‍ ഏഴ് കോടി രൂപ വകയിരുത്തി. ഭൂരഹിത ഭവനരഹിതരായവര്‍ക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ വസ്തുവും വീടും നല്‍കുന്ന പദ്ധതിയ്ക്ക് ഒരു കോടി രൂപ വകയിരുത്തി.
ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടര്‍ വിതരണം, എച്ച്.ഐ.വി ബാധിതര്‍ക് പോഷകാഹാര വിതരണം, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുടിവെള്ള പദ്ധതി, സ്വജല്‍ധാര കുടിവെള്ള പദ്ദതികള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് 2 കോടി 60 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി കോളനികളില്‍ പഠനഗൃഹങ്ങള്‍ നിര്‍മിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിച്ച് നല്‍കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
എസ്.സി ഗ്രൂപ്പുകളുടെ സഹായത്തോടെ തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതിയ്ക്കായി 50 ലക്ഷം രൂപ വകയിരുത്തി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി മുഖേന വീട്, വനവിഭവങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കല്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന ആദിവാസി അമ്മമാര്‍ക്കും പോഷകാഹാര വിതരണം, അശരണരും നിരാലംബരുമായ ആദിവാസികള്‍ക്ക് പോഷകാഹാര വിതരണം എന്നീ പദ്ധതികള്‍ക്കായി 55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വനിതാ വികസന പദ്ധതിയ്ക്ക് ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നു. പദ്ധതി വിഹിതത്തിന്റെ 12 ശതമാനം തുക വനിതാ വികസന പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെമ്പാടും 152 വനിതാ തൊഴില്‍ സംരംഭ യൂനിറ്റുകള്‍ ആരംഭിക്കും.
ഇതിലേക്കായി 7 കോടി 60ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണ കലാ പരിപാടികള്‍ക്കായി 15 ലക്ഷം രൂപയും വകയിരുത്തി. ജില്ലയിലെ 26 ഡിവിഷനുകളിലും മാതൃകാ റോഡുകളുടെ നിര്‍മാണത്തിനായി 6.50 കോടി രൂപയും മറ്റു മരാമത്ത് പ്രവൃത്തികള്‍ക്കായി 28.13 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago