യൂത്ത് ലീഗ് പ്രതിനിധി സംഘം മധ്യപ്രദേശ് ജയിലില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു
ബുര്‍ഹാന്‍പൂര്‍: കത്വാ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ജയിലിലടച്ച പ്രവര്‍ത്തകരെ കാണാന്‍ യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘമെത്തി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘമെത്തിയത്. രാവിലെ പത്തിന് കണ്ട്വ സെന്‍ട്രല്‍ ജയിലിലെത്തിയ നേതാക്കള്‍ ജയിലില്‍ കഴിയുന്ന മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകരെ കണ്ടു. സുബൈര്‍ ഖാന്, അഡ്വ. വി.കെ ഫൈസല്‍ ബാബു, ഇമ്രാന് അഷ്റഫി, ഷിബു മിരാന്‍, മധ്യപ്രദേശ് ലീഗ് പ്രസിഡന്റ് ജാവേദ് ഖാന്, ബുര്‍ഹാന്‍ പൂര് ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് അജാസുദീന്‍ എന്നിവരാണ് ജയില്‍ സന്ദര്‍ശിച്ചത്. മധ്യപ്രദേശ് എം.എസ്.എഫ് പ്രസിഡന്റ് മുദസ്സിര്‍ അഹ്മദ്, യൂത്ത് ലീഗ് നേതാക്കളായ മുഷ്താഖ് അഹമ്മദ്, ഇമ്രാന് എന്നിവരടക്കം നാല്‍പ്പതോളം പ്രവര്‍ത്തകരാണ് ജയിലിലുള്ളത്. കഴിഞ്ഞ ഏപ്രില്‍ 24 നാണ് മധ്യപ്രദേശില്‍ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തിയത്.പ്രകടനം സമാധാനപരമായി പിരിഞ്ഞ് പോയി മണിക്കൂറുകള്‍ക്ക് ശേഷം നടന്ന അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകരെ ബോധപൂര്‍വം പ്രതി ചേര്‍ക്കുകയായിരുന്നു. മധ്യ പ്രദേശില്‍ ലീഗ് സംഘടനാ പ്രവര്‍ത്തനം ശക്തമായ മേഖലകളിലൊന്നാണ് ബുര്‍ഹന്‍പൂര്‍.
പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയും പ്രതിനിധി സംഘം കാണും. കുടുംബങ്ങള്‍ക്ക് റമദാന് കിറ്റുകളും, പെരുന്നാള്‍ വസ്ത്രങ്ങളും വിതരണം ചെയ്താണ് പ്രതിനിധി സംഘം മടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."