കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്തു
കാട്ടാക്കട: കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് കാരുണ്യ സ്പര്‍ശവുമായി പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുടി ദാനം ചെയ്തു. പരിപാടിയില്‍ പൂവച്ചല്‍ പഞ്ചായത്തിലെ കുടുംബശ്രീ , തൊഴിലുറപ്പ് അംഗങ്ങളും പങ്കെടുത്തു. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് 'കേശദാനം സ്നേഹദാനം' എന്ന പരിപാടി സംഘടിപ്പിച്ചത്. ബ്യൂട്ടീഷന്മാരായ തൈസീര്നസീം, ഷഫി, തസ്നിം തുടങ്ങിയവരുടെ സൗജന്യ സഹായത്തോടെയാണ് മുടി മുറിച്ചത്.
സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ അധ്യക്ഷനായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രന്, വാര്‍ഡ് അംഗം ജി.ഒ. ഷാജി, സൂപ്രണ്ട് അജിത , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റംലത്ത് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സീമ സേവ്യര്‍ , കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി. പി, വിനോദ് മുണ്ടേല, ഡോ.അശ്വനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."