പരപ്പനങ്ങാടിയില്‍ രണ്ടിടങ്ങളില്‍ നിന്നായി അനധികൃത മദ്യം പിടിച്ചെടുത്തു
പരപ്പനങ്ങാടി: പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 18 കുപ്പി മദ്യം പിടിച്ചു. ചിറമംഗലത്തു നിന്നും ഉള്ളണം മുണ്ടിയന്‍കാവ് പറമ്പില്‍നിന്നുമാണ് പ്രതികളെ എസ്.ഐ കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്നു സ്വദേശിയായ പട്ടേരി മോഹനന്‍ (58) നെയാണ് ഉള്ളണത്തു നിന്നു പിടികൂടിയത്. പൊലിസിന്റെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്‍തുടര്‍ന്നു പരിശോധിക്കുകയായിരുന്നു. എട്ടു കുപ്പി മദ്യമാണ് ഇയാളില്‍ നിന്നു പിടിച്ചത്.
ചിറമംഗലം റെയില്‍വേ ഗേറ്റ് പരിസരത്തു നിന്നാണു കൊട്ടന്തല സ്വദേശിയായ അച്ചന്‍പാട്ട് ഷാജിയെ 10 കുപ്പി മദ്യം സഹിതം പിടിച്ചത്. പരപ്പനങ്ങാടിയില്‍ ലഹരി വിമുക്ത കൂട്ടായ്മ തുടങ്ങി ഒരു മാസം തികയുന്ന ഇന്നലെ തന്നെ മദ്യ വ്യാപാരികളെ പിടികൂടാന്‍ സാധിച്ചതു ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്ന് എസ്.ഐ ജിനേഷ് പറഞ്ഞു. ഈ കാലയളവിനുള്ളില്‍ ഏകദേശം 50 കുപ്പിയോളം മദ്യവും 500 പാക്കറ്റ് ഹാന്‍സും, കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പൊലിസ് സംഘത്തില്‍ അനില്‍, സുധീഷ്, ഗോഡ് വിന്‍ എന്നിവരും ഉണ്ടായിരുന്നു.
സ്റ്റാന്റില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന്
പള്ളിക്കല്‍: സ്റ്റാന്റില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നു പള്ളിക്കല്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യോഗം ആവശ്യപ്പട്ടു. ബസുകള്‍ സ്റ്റാന്റില്‍ കയറാത്തതു മൂലം വിദ്യാര്‍ഥികളടങ്ങുന്ന യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുകയാണ്. കൊണ്ടോട്ടി പരുത്തിക്കോടു വഴി യൂനിവേഴ്‌സിറ്റി റൂട്ടിലോടുന്ന ബസുകളാണു സ്റ്റാന്റില്‍ പ്രവേശിക്കാത്തത്. ഫറോക്ക്-കോഴിക്കോട് റൂട്ടിലോടുന്ന ബസുകള്‍ ചില സമയങ്ങളില്‍ മാത്രമാണു പ്രവേശിക്കുന്നത്. ഇത്തരം ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത പൊലിസിന്റെ അനാസ്ഥക്കെതിരെ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നും ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാത്ത പക്ഷം ബസ് തടയുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭം നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. കെ.ഇ സിറാജ് അധ്യക്ഷനായി. മുസ്തഫ പള്ളിക്കല്‍, സി. അസീസ്, ടി.സലീം, പി. ഷാഫി, എം.അഹമ്മദ് ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."