അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവര്‍ ബദ്‌രീങ്ങളെ പാടുകയാണ്
മലപ്പുറം: ദണ്ണം വ ബാ വസൂരിയും, മറ്റുള്ള ദീനമടങ്കലും, ബദ്‌രീങ്ങളെ ബറകത്തിനാല്‍, എമയ് കാക്കണം യാ റബ്ബനാ... കണ്ണടച്ച്, ഖല്‍ബ് തുറന്ന് ഒരുകൂട്ടം അന്ധ സഹോദരങ്ങള്‍ ഈണത്തില്‍ പാരായണത്തിലാണ്.
അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവര്‍ നയിക്കുന്ന മജ്‌ലിസുന്നൂറില്‍ നിന്നു വെളിച്ചമാസ്വദിക്കുന്ന ആയിരങ്ങളുടെ സദസ്.
മലപ്പുറം ജില്ലയിലെ കട്ടുപാറ െൈഗഡന്‍സ് ഇസ്‌ലാമിക് സെന്റര്‍ കാംപസില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വിസ് മൂവ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഫോര്‍ ദ ബ്ലൈന്റിനു കീഴിലാണ് കാഴ്ചയില്ലാത്തവരുടെ നേതൃത്വത്തിലുള്ള ഈ മജ്‌ലിസുന്നൂര്‍ സംഘം.
കരളലിഞ്ഞും, ഹൃദയം തുറന്നും വിശ്വാസികളുടെ സദസിലേക്ക് വെളിച്ചം വീശുകയാണിവര്‍.
പത്തുപേരാണ് സംഘാംഗങ്ങള്‍. മതപണ്ഡിതരും അധ്യാപകരും പ്രൊഫഷനല്‍ ബിരുദധാരികളും സംഘത്തില്‍ അംഗങ്ങളാണ്.
കണ്ണൂര്‍ ഇരട്ടി സ്വദേശികളും സഹോദരങ്ങളുമായ ഫള്‌ലുറഹ്മാന്‍ ഫൈസിയും ഹാരിസ് ഫൈസിയുമാണ് അമീറുമാര്‍. മറ്റൊരു അംഗമായ മുഹമ്മദ്കുട്ടി പറപ്പൂര്‍ ആണ് ബ്രെയില്‍ ലിപിയില്‍ മജ്‌ലിസുന്നൂര്‍ പതിപ്പ് തയാറാക്കിയത്. മലപ്പുറം ഇരുമ്പുഴി ഗവ. ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകനായ ശരീഫ്, ബി.എഡ് കോഴ്‌സ് കഴിഞ്ഞ അബ്ദുല്ലക്കുട്ടി പുതുപ്പറമ്പ് , ശഹീര്‍ കുറ്റിപ്പുറം, ബി.എ സോഷ്യോളജി ബിരുദധാരിയായ ബഷീര്‍ മണ്ണാര്‍ക്കാട്, പ്ലസ്ടു വിദ്യാര്‍ഥി ഇസ്ഹാഖ് കാസര്‍കോട്,അബ്ദുല്ല മാസ്റ്റര്‍ മണ്ണാര്‍ക്കാട്, റസാഖ് മാസ്റ്റര്‍ പയ്യോളി, ഷാജിര്‍ കണ്ണൂര്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും ഇജാസത്ത്(ആത്മീയ സമ്മതം)വാങ്ങിയാണ് ഇവര്‍ പരിപാടികള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ നവംബറില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്ററിലായിരുന്നു ആദ്യ പരിപാടി.
ഏഴുമാസത്തിനിടെ കേരളത്തിലും മംഗലാപുരത്തുമുള്‍പ്പെടെ 54 സദസുകള്‍ പിന്നിട്ടു. ഇരുളടഞ്ഞ വഴികളില്‍ വെളിച്ചമായ ബദ്‌രീങ്ങളുടെ അപദാന സദസിലൂടെ ജന്‍മവൈകല്യങ്ങളെ അതിജയിക്കുന്ന അനുഭൂതി കണ്ടെത്തുകയാണ് ഇതിലൂടെ കാഴ്ചയില്ലാത്ത ഈ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."