HOME
DETAILS
MAL
കൊവിഡ്: സഊദിയില്‍ നാല് മരണം കൂടി
backup
March 30 2020 | 04:03 AM
റിയാദ്: കൊവിഡ് ബാധയേറ്റു സഊദിയില്‍ ഇന്നലെ നാലുപേര്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധയേറ്റു രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി.
ഇന്നലെ പുതുതായി 96 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,299 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര് വിദേശ യാത്ര കഴിഞ്ഞെത്തിയവരാണ്. ബാക്കിയുള്ളവര്‍ക്ക് സാമൂഹിക സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്. 29 പേര് പുതുതായി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ അസുഖം ഭേദമായവര്‍ 66 ആയി ഉയര്‍ന്നു.
ഇന്നലെയും വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തലസ്ഥാന നഗരിയായ റിയാദിലാണ്. 27 കേസുകളാണ് റിയാദില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."